500ലധികം കുട്ടികളെ അണിനിരത്തി ഭീമൻ ജിഗ്‌സോ പസിൽ ഒരുക്കി രാജഗിരി കിൻഡർ ഗാർട്ടൻ

കളമശ്ശേരിയുടെ 30-ാമത് കിഡ്‌സ് ഫെസ്റ്റ് ആഘോഷങ്ങൾക്ക് ആവേശകരമായ തുടക്കം . ഫെസ്റ്റിൽ തിങ്കളാഴ്ച സംഘടിപ്പിച്ച കർട്ടൻ റെയ്‌സർ ശ്രദ്ധേയമായി. മൂന്ന് മുതൽ ആറ് വയസ്സുവരെ പ്രായമുള്ള 500-ലധികം കുരുന്നുകൾ പങ്കെടുത്ത ഭീമൻ ജിഗ്‌സോ പസിൽ നിർമ്മാണമായിരുന്നു പരിപാടിയുടെ പ്രധാന ആകർഷണം.

ഒത്തൊരുമയുടെയും കൂട്ടായ പ്രവർത്തനത്തിന്റെയും സർഗാത്മകതയുടെയും മനോഹരമായ കാഴ്ചയൊരുക്കി കുട്ടികൾ ഒരുമിച്ചുചേർന്ന് 5 മീറ്റർ നീളവും 3 മീറ്റർ വീതിയുമുള്ള ഭീമൻജിഗ്‌സോ പസിൽ പൂർത്തിയാക്കി. ഓരോ കുട്ടിയും ഓരോ പസിൽ കഷണം വച്ചുകൊണ്ടാണ് ഈ വലിയ ചിത്രം യാഥാർഥ്യമാക്കിയത്. ഏഷ്യ ബുക്ക് ഓഫ് റെക്കോർഡ്സിൽ ഇടംനേടുക എന്ന ലക്ഷ്യത്തോടെയായിരുന്നു പസിൽ ഒരുക്കിയത്.

pa-30

'ഓരോ ഭാഗത്തിനും പ്രാധാന്യമുണ്ട്, ഓരോ കുട്ടിയും വിലപ്പെട്ടവരാണ്" എന്ന ശക്തമായ സന്ദേശമാണ് ഈ സംരംഭം മുന്നോട്ടുവെച്ചത്. ഒരു പസിൽ പൂർണമാകാൻ ഓരോ ഭാഗവും അനിവാര്യമായിരിക്കുന്നതുപോലെ, ഓരോ കുട്ടിയും വ്യക്തിത്വവും കഴിവും മൂല്യവുമുള്ളവരാണ്. കുട്ടികളുടെ അവകാശങ്ങളുടെ പ്രാധാന്യവും ഈ പരിപാടി ഉയർത്തിക്കാട്ടി. ഓരോ കുട്ടിക്കും സംരക്ഷണം, വിദ്യാഭ്യാസം, പഠിക്കാനും കളിക്കാനും വളരാനും സ്വന്തം കഴിവുകൾ പ്രകടിപ്പിക്കാനുമുള്ള അവസരങ്ങൾ ഉറപ്പാക്കേണ്ടതിന്റെ ആവശ്യകതയും ഇതിലൂടെ ഓർമിപ്പിക്കുന്നു.

നവംബർ 14നാണ് 30-ാമത് കിഡ്‌സ് ഫെസ്റ്റ് നടക്കുക. കുട്ടികളുടെ കഴിവുകൾ കണ്ടെത്താനും പരിപോഷിപ്പിക്കാനും പ്രകടിപ്പിക്കാനും മൂന്ന് പതിറ്റാണ്ടുകളായി വേദിയൊരുക്കുന്ന കിഡ്‌സ് ഫെസ്റ്റ്, സന്തോഷകരമായ പഠനം,സർഗാത്മകത, സമഗ്രവികസനം എന്നീ മൂല്യങ്ങൾ ഉയർത്തിപ്പിടിച്ചുകൊണ്ട് മുന്നേറുകയാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
sunpharma