പ്രമേഹരോഗികൾക്ക് ചോറും ചപ്പാത്തിയും ഏത് സമയത്ത് കഴിക്കാം? ഭക്ഷണ സമയം ഒരു വിഷയമാണോ?
നമ്മൾ ഇന്ത്യക്കാർക്ക് ചോറും ചപ്പാത്തിയും നിത്യജീവിതത്തിന്റെ ഭാഗമാണ്. എന്നാൽ പ്രമേഹ രോഗികളെ സംബന്ധിച്ച് എപ്പോഴുമുളള സംശയമാണ് അരിഭക്ഷണവും ചപ്പാത്തിയും കഴിക്കുന്നത് ഒഴിവാക്കണോ അതോ ഏതെങ്കിലും ഒരു പ്രത്യേക സമയത്ത് കഴിച്ചാൽ രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂടാതെയിരിക്കുമോ എന്നത്.
സന്തോഷവാർത്ത എന്തെന്നാൽ പ്രമേഹ രോഗികൾ ചപ്പാത്തിയും അരിഭക്ഷണവും പൂർണമായും ഒഴിവാക്കേണ്ടതില്ല എന്നതാണ്. രാവിലെയും ഉച്ചയ്ക്കും രാത്രിയും തോന്നിയ പോലെ കഴിക്കുന്നതിന് പകരം കഴിക്കുന്ന അളവ്, കൂടെ കഴിക്കുന്ന ഭക്ഷണങ്ങൾ, സമയത്തിലുള്ള കൃത്യത എന്നിവ ശ്രദ്ധിക്കുകയാണ് വേണ്ടത്.
Gyaan by Ganesh: മേക്കിംഗ് ഇന്ത്യ വിൻ ഓവർ ഡയബിറ്റീസ് എന്നത് അമേരിക്കൻ ഡയബിറ്റീസ് അസോസിയേഷനുമായി ചേർന്ന് സൺ ഫാർമ നടത്തുന്ന ഒരു ബോധവൽക്കരണ പരിപാടിയാണ്. പ്രമേഹത്തെക്കുറിച്ച് കൂടുതൽ മനസ്സിലാക്കാനും അതിനെ ഫലപ്രദമായി നിയന്ത്രിക്കാനും വിദഗ്ധരുടെ സഹായത്തോടെ ആളുകളിലേക്ക് വിവരങ്ങൾ എത്തിക്കുകയാണ് ഈ ബോധവൽക്കരണ പരിപാടിയുടെ ലക്ഷ്യം.

ഭക്ഷണസമയം രക്തത്തിലെ പഞ്ചസാരയുടെ അളവിനെ ബാധിക്കുമോ?
ബാധിക്കും, പക്ഷേ ഒരു പരിധി വരെ മാത്രം. നിശ്ചിത ഇടവേളകളിൽ ഭക്ഷണം കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവിനെ ക്രമമായി നിർത്താൻ സഹായിക്കും എന്നാണ് പഠനങ്ങൾ പറയുന്നത്. കൂടുതൽ സമയം ഭക്ഷണം കഴിക്കാതെയിരിക്കുന്നതോ, രാത്രിയിൽ കാർബോഹൈഡ്രേറ്റ് കൂടിയ ഭക്ഷണം അമിതമായി കഴിക്കുന്നതോ രക്തത്തിലെ പഞ്ചസാരയുടെ അളവിൽ വലിയ വ്യതിയാനങ്ങൾ ഉണ്ടാക്കാം.
ഭൂരിഭാഗം ഇന്ത്യക്കാരും ശരീരം കൂടുതൽ സജീവമായിരിക്കുന്ന ഉച്ചനേരത്താണ് കൂടിയ അളവിൽ ഭക്ഷണം കഴിക്കുന്നത്. അതിനാൽ അരിഭക്ഷണമോ റൊട്ടിയോ പോലുള്ള കാർബോഹൈഡ്രേറ്റ് കൂടിയ ഭക്ഷണങ്ങൾ രാത്രി വൈകി അമിതമായി കഴിക്കുന്നതിനേക്കാൾ നല്ലത് ഉച്ചയ്ക്ക് കഴിക്കുന്നതാണ്.
എങ്കിലും അരിഭക്ഷണമോ റൊട്ടിയോ കഴിക്കാൻ എല്ലാവർക്കും അനുയോജ്യമായ ഒരു കൃത്യസമയം എന്നൊന്നില്ല. പ്രായം, ശാരീരിക അധ്വാനം, കഴിക്കുന്ന മരുന്നുകൾ, പൊതുവായ ആരോഗ്യം എന്നിവ അനുസരിച്ച് ഓരോരുത്തരിലും രക്തത്തിലെ പഞ്ചസാരയുടെ അളവിലുണ്ടാകുന്ന മാറ്റങ്ങൾ വ്യത്യസ്തമായിരിക്കും.
അരിഭക്ഷണമോ ചപ്പാത്തിയോ, ഏതാണ് നല്ലത്?
ഇതിന് എല്ലാവർക്കും ഒരുപോലെ ബാധകമായ ഒരൊറ്റ ഉത്തരമില്ല. തവിടു കളഞ്ഞ വെളുത്ത അരിയേക്കാൾ ഗോതമ്പ് റൊട്ടിയിൽ നാരുകൾ കൂടുതലുണ്ട്. ഇത് രക്തത്തിൽ പഞ്ചസാരയുടെ അളവ് പെട്ടെന്ന് കൂടാതെ തടയാൻ സഹായിക്കും. എങ്കിലും നിയന്ത്രിതമായ അളവിൽ കഴിച്ചാൽ അരിഭക്ഷണവും പ്രമേഹരോഗികളുടെ ഭക്ഷണത്തിൽ ഉൾപ്പെടുത്താവുന്നതാണ്.
ഇക്കാര്യങ്ങൾ ശ്രദ്ധിക്കുക
- നിയന്ത്രിതമായ അളവ്
- കാർബോഹൈഡ്രേറ്റ്സ് അടങ്ങിയ ഭക്ഷണത്തിനൊപ്പം പരിപ്പ്, മുട്ട, പനീർ, മീൻ, ചിക്കൻ ഇവ ഉൾപ്പെടുത്തുക
- പ്ലേറ്റിന്റെ പകുതി പച്ചക്കറികളോ സാലഡോ ആയിരിക്കണം
- ഒരുമിച്ച് കുറേ ചപ്പാത്തിയോ അരിഭക്ഷണമോ കഴിക്കുന്നത് ഒഴിവാക്കുക
എത്രത്തോളം കഴിക്കാം?
ഇന്ത്യൻ ഭക്ഷണരീതികൾക്ക് അനുയോജ്യമായ ഒരു ലളിതമായ വഴിയാണ് 'ഡയബറ്റിസ് പ്ലേറ്റ് മെത്തേഡ്'
- പ്ലേറ്റിന്റെ പകുതി ഭാഗം: കിഴങ്ങുവർഗ്ഗങ്ങളല്ലാത്ത പച്ചക്കറികൾ
- കാൽഭാഗം: റൊട്ടിയോ അരിഭക്ഷണമോ പോലുള്ള ധാന്യങ്ങൾ
- കാൽഭാഗം: പരിപ്പുവർഗ്ഗങ്ങൾ, മീൻ, ചിക്കൻ, ടോഫു, പനീർ എന്നിവ അടങ്ങിയ പ്രോട്ടീൻ ഭക്ഷണങ്ങൾ
ഇഷ്ടമുളള ഭക്ഷണം കഴിക്കുന്നതിനൊപ്പം രക്തത്തിലെ പഞ്ചസാരയുടെ അളവിനെ ബാധിക്കാതെ നിർത്താൻ ഈ ഭക്ഷണരീതി സഹായിക്കുന്നു.
രാത്രി ചപ്പാത്തിയോ അരിഭക്ഷണമോ കഴിക്കാമോ?
കാർബോഹൈഡ്രൈറ്റ്സ് അടങ്ങിയ ഭക്ഷണം രാത്രി കഴിക്കുന്നതിൽ കുഴപ്പമൊന്നും ഇല്ല. പക്ഷേ രാത്രി വൈകി, വലിയ അളവിൽ കഴിക്കുന്നത് രക്തത്തിലേ പഞ്ചസാരയുടെ അളവിനെ നിയന്ത്രിക്കുന്നത് ബുദ്ധിമുട്ടാക്കും. പ്രത്യേകിച്ച് രാത്രി ശാരീരിക അധ്വാനമൊന്നും ഇല്ലെങ്കിൽ.
ഉറങ്ങുന്നതിന് 2-3 മണിക്കൂർ മുൻപേ ഭക്ഷണം കഴിക്കണം എന്നാണ് വിദഗ്ധർ നിർദേശിക്കുന്നത്. കുറഞ്ഞ അളവിൽ മാത്രം കഴിക്കുക. സാധിക്കുമെങ്കിൽ ഭക്ഷണ ശേഷം കുറച്ച് നേരം നടക്കുക.
''പ്രമേഹ രോഗികൾ ചപ്പാത്തിയും അരിഭക്ഷണവും പൂർണമായും ഒഴിവാക്കണമെന്നോ അല്ലെങ്കിൽ ഒരു പ്രത്യേക സമയത്തേ കഴിക്കാവൂ എന്നൊരു തെറ്റിദ്ധാരണ നിലവിലുണ്ട്. യാഥാർത്ഥ്യത്തിൽ ഒരു പ്രത്യേക ഭക്ഷണത്തെയോ കഴിക്കുന്ന സമയത്തെയോ ആശ്രയിച്ചല്ല രക്തത്തിലെ പഞ്ചസാരയുടെ അളവ് നിലനിൽക്കുന്നത്. മറിച്ച് ഭക്ഷണത്തിന്റെ അളവ്, അതിലെ പോഷക സമീകരണം, സമയത്തിലെ കൃത്യത എന്നിവയ്ക്കാണ് കൂടുതൽ പ്രാധാന്യം. അരിഭക്ഷണങ്ങൾക്കും ചപ്പാത്തിക്കുമൊപ്പം പ്രോട്ടീൻ, നാരുകളടങ്ങിയ പച്ചക്കറികൾ, നല്ല കൊഴുപ്പുകൾ എന്നിവ കൂടി ഉൾപ്പെടുത്തിയാൽ പ്രമേഹ രോഗികൾക്ക് ധൈര്യത്തോടെ കഴിക്കാം. കഠിനമായ ഡയറ്റിന് പകരം സമീകൃത ആഹാരവും കൃത്യമായ ഭക്ഷണശീലങ്ങളും പിന്തുടരാനാണ് ഞങ്ങൾ രോഗികളെ പ്രോത്സാഹിപ്പിക്കുന്നത്."
Dr Prem Narayanan, Endocrinologist & Medical Director, Ahalia Diabetes Hospital Palakkad , Kerala

പ്രമേഹമുള്ളവരെ സംബന്ധിച്ചുള്ള പ്രധാനപ്പെട്ട ചോദ്യം "ഞാൻ ചോറാണോ റൊട്ടിയാണോ കഴിക്കേണ്ടത്?" എന്നതല്ല, മറിച്ച് "എത്ര അളവിൽ, എന്തിനൊപ്പമാണ് കഴിക്കേണ്ടത്?" എന്നതാണ്. ഏതെങ്കിലും ഭക്ഷണം ഒഴിവാക്കുന്നതിന് പകരം സമീകൃതാഹാരം തിരഞ്ഞെടുക്കുക, അളവ് നിയന്ത്രിക്കുക, രാത്രിയിൽ അമിതമായി കഴിക്കുന്നത് ഒഴിവാക്കുക, കൃത്യമായി വ്യായാമം ചെയ്യുക എന്നിവയാണ് ശ്രദ്ധിക്കേണ്ടത്. ഭക്ഷണനിയന്ത്രണങ്ങളല്ല, മറിച്ച് എന്നും തുടരാൻ കഴിയുന്ന നല്ല ഭക്ഷണശീലങ്ങളാണ് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിച്ചു നിർത്താൻ പ്രധാനം. SPI-IN-CVD-ZT---08-20260333
Disclaimer: ഈ വിവരങ്ങൾ രോഗികൾക്ക് അറിവും ബോധവൽക്കരണവും നൽകുന്നതിന് വേണ്ടി മാത്രമുള്ളതാണ്. ഇത് ഒരു ഡോക്ടറുടെയോ ആരോഗ്യ വിദഗ്ദ്ധന്റെയോ നിർദ്ദേശങ്ങൾക്ക് പകരമല്ല. കൃത്യവും സമയബന്ധിതവുമായ വിവരങ്ങൾ നൽകാൻ സൺ ഫാർമസ്യൂട്ടിക്കൽസ് ലബോറട്ടറീസ് ലിമിറ്റഡ് (SPLL) പരമാവധി ശ്രമിക്കുമെങ്കിലും അതിൽ പൂർണ്ണമായ ഉറപ്പ് നൽകുക സാധ്യമല്ല. നിങ്ങൾ ഡോക്ടറുടെയോ ആരോഗ്യ വിദഗ്ദ്ധരുടെയോ നിർദ്ദേശങ്ങൾ മാത്രം സ്വീകരിക്കുക. സൺ ഫാർമസ്യൂട്ടിക്കൽസ് ലബോറട്ടറീസ് ലിമിറ്റഡിന്റെ (SPLL) മുൻകൂർ അനുവാദം ഇല്ലാതെ ഇതിന്റെ ഒരു ഭാഗവും ഇലക്ട്രോണിക് രൂപത്തിലോ മറ്റേതെങ്കിലും തരത്തിലോ പകർപ്പെടുക്കാനോ മറ്റുള്ളവരിലേക്ക് എത്തിക്കാനോ സൂക്ഷിച്ചുവെക്കാനോ പാടുള്ളതല്ല.


Click it and Unblock the Notifications
