Get Updates
Get notified of breaking news, exclusive insights, and must-see stories!

റെക്കോർഡുകള്‍ വാരിക്കൂട്ടി ടർബോട്രോൺ 2.0: ട്രക്ക് എഞ്ചിന്‍ നിർമ്മാണത്തിൽ പുതിയ ചരിത്രം സൃഷ്ടിച്ച് ടാറ്റ

ഇന്ത്യൻ വാണിജ്യ വാഹന വിപണരംഗത്തെ കുലപതികളായ ടാറ്റ മോട്ടോഴ്‌സ് അടുത്തിടെയാണ് ട്രക്കുകള്‍ക്ക് വേണ്ടിയുള്ള അത്യാധുനിക എഞ്ചിനായ ടര്‍ബോട്രോണ്‍ 2.0 പുറത്തിറക്കിയത്. ഈ പുതിയ ടർബോചാർജ്ഡ് ഡീസൽ എഞ്ചിന്‍ ഇന്ത്യയുടെ ട്രക്ക് വിപണന മേഖലിയിലെ ഒരു സുപ്രധാന നാഴികക്കല്ലായി മാറിക്കൊണ്ടിരിക്കുകയാണ്. ഇൻ്റർമീഡിയറ്റ്, മീഡിയം, ഹെവി കൊമേഴ്‌സ്യൽ വെഹിക്കിൾ സ്‌പെയ്‌സിൽ ഉപയോഗിക്കുന്നതിനായി പുറത്തിറക്കിയ ഒർജിനല്‍ ടർബോട്രോൺ എഞ്ചിനുകളുടെ വിജയത്തിന് പിന്നാലെയാണ് ടാറ്റാ ഗ്രൂപ്പ് ടര്‍ബോട്രോണ്‍ 2.0 പുറത്തിറക്കിയത്.

മികച്ച വിശ്വാസ്യതയോടൊപ്പം തന്നെ മികച്ച ഇന്ധനക്ഷമതയും ടര്‍ബോട്രോണ്‍ 2.0 എഞ്ചിനുകള്‍ ട്രക്കുകള്‍ക്ക് നല്‍കുന്നു. 'ബാത്ത്ചത്ത് ഭി, ഭരോസ ഭി' എന്ന ടാഗ് ലൈനോട് കൂടിയാണ് ടര്‍ബോട്രോണ്‍ 2.0 പുറത്തിറക്കിയിരിക്കുന്നത്. ടര്‍ബോട്രോണ്‍ 2.0 ഇതിനോടകം തന്നെ ഇന്ത്യ ബുക്ക് ഓഫ് റെക്കോര്‍ഡ്‌സിലും ഏഷ്യ ബുക്ക് ഓഫ് റെക്കോര്‍ഡ്‌സിലും ഒന്‍പത് റെക്കോര്‍ഡുകള്‍ കരസ്ഥമാക്കിയതായി ടാറ്റാ മോട്ടോഴ്സ് അറിയിച്ചു.

tata

ടര്‍ബോട്രോണ്‍ 2.0 എഞ്ചിന്റെ കാര്യക്ഷമതയുടെയും വിശ്വാസ്യതയുടെയും തെളിവായ ഈ നേട്ടം വാണിജ്യ വാഹനങ്ങളുടെ ചരിത്രത്തിലെ തിളക്കമാര്‍ന്ന ഒരേടായി മാറുകയും ചെയ്തു. പുതിയ ടര്‍ബോട്രോണ്‍ 2.0 എഞ്ചിൻ ഘടിപ്പിച്ച 2 ട്രക്കുകൾ, ഏഷ്യാ ബുക്ക് ഓഫ് റെക്കോർഡ്സ് ടീമിൻ്റെ നിരന്തരമായ നിരീക്ഷണത്തിന്‍ കീഴില്‍ ഇന്ത്യയിലെ നാലു പ്രധാന മെട്രോ നഗരങ്ങളെ തമ്മില്‍ ബന്ധിപ്പിക്കുന്ന ദേശീയപാത ശൃംഖലയായ സുവര്‍ണ ചതുഷ്‌കോണ സൂപ്പര്‍ ഹൈവേയില്‍ ( മുംബൈ - ചെന്നൈ - കൊൽക്കത്ത ഗോൾഡൻ ക്വാഡ്രിലാറ്ററൽ ഹൈവേ) നിര്‍ത്താതെ ഓടിച്ചായിരുന്നു പരീക്ഷണം.

മറ്റ് ട്രക്കുകൾ സാധാരണയായി പ്രതിദിനം 500-600 കിലോമീറ്റർ, അതായത് പ്രതിമാസം 15,000 മുതൽ 18,000 കിലോമീറ്റർ വരെ സഞ്ചരിക്കുന്നു. എന്നാല്‍ രണ്ട് ടര്‍ബോട്രോണ്‍ 2.0 പവർ ടാറ്റ ട്രക്കുകൾ ദിവസവും 1,000 കിലോമീറ്റർ വീതം സഞ്ചരിച്ച് 1 മാസം കൊണ്ട് 30,000 കിലോമീറ്റർ വീതം ഓടുന്നു. ഗോൾഡൻ ക്വാഡ്രിലാറ്ററൽ ഇന്ത്യയിലെ ഒരു നിർണായക ഹൈവേ ശൃംഖലയാണ്. ഇത് രാജ്യ തലസ്ഥാനമായ ഡൽഹിയെ രാജ്യത്തെ മറ്റ് മെട്രോ നഗരങ്ങളായ മുംബൈ, ബാംഗ്ലൂർ, ചെന്നൈ, കൊൽക്കത്ത എന്നിവയുമായി ബന്ധിപ്പിക്കുന്നു. ഹൈവേക്ക് മൊത്തം 5846 കി.മീ നീളമാണുള്ളത്.

ഏറ്റവും വേഗത്തില്‍ 30,000 കിലോമീറ്റര്‍ പിന്നിടുന്ന മീഡിയം കമ്പസ്റ്റന്‍ വാഹനം (സി. വി.), ഗോൾഡൻ ക്വാഡ്രിലാറ്ററൽ സൂപ്പര്‍ ഹൈവേ ഏറ്റവും വേഗത്തില്‍ പിന്നിടുന്ന മീഡിയം കമ്പസ്റ്റന്‍ വാഹനം (സി. വി), ഉയര്‍ന്ന ഇന്ധന ക്ഷമത, ക്വാഡ്രിലാറ്ററൽ സൂപ്പര്‍ ഹൈവേ ഒരു റൗണ്ട് ട്രിപ്പ് പിന്നിട്ടിട്ടും ഇന്ധന ക്ഷമതയില്‍ മാറ്റമില്ലാതെ തുടരുക, ഒരു മാസത്തില്‍ ഏറ്റവും കൂടുതല്‍ ദൂരം പിന്നിടുന്ന മീഡിയം കമ്പസ്റ്റന്‍ വാഹനം (സി. വി), ഫുള്‍ ലോഡഡ് ആയ 19 ടണ്‍ ട്രക്ക് ഒരു മാസത്തില്‍ പിന്നിടുന്ന ഏറ്റവും കൂടിയ ദൂരം തുടങ്ങിയ റെക്കോർഡുകള്‍ ടര്‍ബോട്രോണ്‍ 2.0 പവർ ടാറ്റ ട്രക്കുകൾക്ക് സ്വന്തമാക്കാന്‍ സാധിച്ചു.

ചെന്നൈ - കൊല്‍ക്കത്ത മേഖലയില്‍ ഒരു ഡീസല്‍ മീഡിയം കമ്പസ്റ്റന്‍ വാഹനത്തിന് ലഭിക്കുന്ന ഏറ്റവും ഉയര്‍ന്ന ഇന്ധന ക്ഷമത, ഡല്‍ഹി - മുംബൈ മേഖലയില്‍ ഒരു ഡീസല്‍ മീഡിയം കമ്പസ്റ്റന്‍ വാഹനത്തിന് ലഭിക്കുന്ന ഏറ്റവും ഉയര്‍ന്ന ഇന്ധന ക്ഷമത, കൊല്‍ക്കത്ത - ഡല്‍ഹി മേഖലയില്‍ ഒരു ഡീസല്‍ മീഡിയം കമ്പസ്റ്റന്‍ വാഹനത്തിന് ലഭിക്കുന്ന ഏറ്റവും ഉയര്‍ന്ന ഇന്ധന ക്ഷമത തുടങ്ങിയ റെക്കോർഡുകളും ടര്‍ബോട്രോണ്‍ 2.0 എഞ്ചിന് ലഭിച്ചു.

അഞ്ചു ലിറ്റര്‍ ടര്‍ബോചാര്‍ജ്ഡ് ഡീസല്‍ എഞ്ചിന്റെ ഹോഴ്‌സ് പവര്‍ 180-204 വരെ നീളുന്നതാണെന്നാണ് കമ്പനി വ്യക്തമാക്കുന്നത്. മികച്ച ഡ്രൈവിങ് അനുഭവം ഉറപ്പു വരുത്തുന്ന നിരവധി ഘടകങ്ങള്‍ വേറെയും ടര്‍ബോട്രോണ്‍ 2.0 എഞ്ചിനിലുണ്ട്. 700 മുതല്‍ 850 എന്‍. എം വരെ നീളുന്ന ഫ്‌ലാറ്റ് ടോര്‍ക് കര്‍വ് മികച്ച ട്രാക്ഷനും മികച്ച ഡ്രൈവിങ് അനുഭവവും ഉറപ്പിക്കുന്നു.

ബിഎസ് 6 ഫേസ് 2 എമിഷന്‍ മാനദണ്ഡങ്ങള്‍ പൂര്‍ണമായും പാലിക്കുന്ന തരത്തിലാണ് ഈ എഞ്ചിന്‍ നിർമ്മിച്ചിരിക്കുന്നത്. ഇതിലൂടെ പരിസ്ഥിതി സൗഹൃദ തിരഞ്ഞെടുപ്പായി ടാറ്റാ ട്രക്കുകളെ മാറ്റുന്നു. ടര്‍ബോട്രോണ്‍ 2.0 എഞ്ചിൻ മികച്ച വാറൻ്റി കവറേജോടെ കൂടിയാണ് വരുന്നത്. അതായത് ടാറ്റ മോട്ടോഴ്‌സ് സമഗ്രമായ 6 വർഷം/6 ലക്ഷം കിലോമീറ്റർ വാറൻ്റി വാഗ്ദാനം ചെയ്യുന്നു. ഇത് ഇതുവരെയുള്ള സാങ്കേതികമായി നൂതനമായ എഞ്ചിൻ്റെ ഈടുനിൽപ്പിലും പ്രകടനത്തിലും കമ്പനിയുടെ ആത്മവിശ്വാസത്തിന് അടിവരയിടുന്നു.

ടര്‍ബോട്രോണ്‍ 2.0 സിഗ്‌ന, അള്‍ട്രാ, എല്‍. പി. ടി, കൗള്‍ പ്ലാറ്റ്‌ഫോമുകളില്‍ ലഭ്യമാണ്. ഏറ്റവും ശ്രദ്ധേയം എന്നത് ഒരു ലക്ഷം കിലോമീറ്ററിന്റെ ഇടവേളയില്‍ മാത്രമേ സർവ്വീസ് ആവശ്യമായി വരുന്നുള്ളു എന്നതാണ്. ഇതിലൂടെ ഇന്ധനക്ഷമതയ്ക്ക് പുറമെ സർവീസ് ഇനത്തിലും ടര്‍ബോട്രോണ്‍ 2.0 എഞ്ചിന്‍ ട്രക്കുകള്‍ ഉപയോഗിക്കുന്നതിലൂടെ വാഹന ഉടമകള്‍ക്ക് വലിയ ലാഭം ഉണ്ടാകുന്നു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+