താരളി പമ്പ്ഡ് സ്റ്റോറേജ് പദ്ധതി സംരക്ഷിത പരിധിയിലോ വനഭൂമിയിലോ വരുന്നതല്ല;എജിഇഎൽ

മഹാരാഷ്ട്രയിലെ താരളി പമ്പ്ഡ് സ്റ്റോറേജ് പദ്ധതി സംബന്ധിച്ച് വിശദീകരണവുമായി അദാനി ഗ്രീൻ എനർജി ലിമിറ്റഡ് (എ ജി ഇ എൽ).പദ്ധതി സംരക്ഷിത പരിധിയിലോ വനഭൂമിയിലോ വരുന്നതല്ലെന്ന് കമ്പനി വിശദീകരിച്ചു. ആവശ്യമായ എല്ലാ അനുമതിയും എൻസിയും ബന്ധപ്പെട്ട അധികൃതരിൽ നിന്നും ലഭിച്ചിട്ടുണ്ടെന്നും കമ്പനി വ്യക്തമാക്കി.

'കഴിഞ്ഞ വർഷം ഫെബ്രുവരി 11 ന് തന്നെ പദ്ധതിക്ക് ആവശ്യമായ പാരിസ്ഥിതിക അനുമതി ലഭിച്ചിരുന്ന. മാത്രമല്ല 2025 ൽ ഏപ്രിൽ ഏഴിനാണ് മഹാരാഷ്ട്ര മലിനീകരണ നിയന്ത്രണ ബോർഡിൽ നിന്നും പദ്ധതി സ്ഥാപിക്കുന്നതിന് ആവശ്യമായ അനുമതി നേടിയത്. ബന്ധപ്പെട്ട സ്ഥാപനങ്ങളിൽ നിന്നും എല്ലാ അനുമതിയും ലഭിച്ചതിന് ശേഷം മാത്രമാണ് നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിച്ചത്'; കമ്പനി പ്രസ്താവനയിൽ പറഞ്ഞു.

adaninews

പാരിസ്ഥിതിക അനുമതികളുടെ ഭാഗമായാണ് വന്യജീവി സംരക്ഷണവുമായി ബന്ധപ്പെട്ട നടപടികളും സ്വീകരിച്ചത്. സംസ്ഥാന വനവകുപ്പിൻ്റ ശുപാർശകൾ പ്രകാരം സർവ്വേകൾക്കും പരിശോധനയ്ക്കും ആവശ്യമായ നിർദേശങ്ങളും 2025 ജനുവരിയിൽ സമർപ്പിച്ചിട്ടുണ്ടെന്നും കമ്പനി വിശദീകരിച്ചു.

തുടർന്ന് പദ്ധതിയുടെ ആകെ ചെലവ് സംബന്ധിച്ച വിശദമായ നിർദേശം എജിഇഎൽ ദേശീയ വന്യജീവി ബോർഡിന് എജിഇഎൽ സമർപ്പിച്ചിരുന്നു. ഇത് നിലവിൽ വകുപ്പിൻ്റെ പരിഗണനയിലാണ്. പദ്ധതി പൂർണമായും എല്ലാ അനുമതികളോടും കൂടി തന്നെയാണ് പ്രവർത്തിക്കുന്നതെന്ന് കമ്പനി ആവർത്തിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
sunpharma