അധ്യാപകന്‍റെ 'ഇംഗിത'ത്തിന് വഴങ്ങിയില്ല; പത്താം ക്ലാസുകാരന് ക്രൂര മര്‍ദ്ദനം !
കണ്ണൂര്‍: ഇങ്ങനെയും അധ്യാപകരുണ്ടോ, പത്താം ക്ലാസുകാരനായി വിദ്യാര്‍ത്ഥിയോട് അധ്യാപകന്‍രെ മോശം പെരുമാറ്റം. കണ്ണൂര്‍ ഫിഷറീസ് സ്‌കൂളിലെ അധ്യാപകന്‍ വിദ്യാര്‍ത്ഥിയെ പ്രകൃതിവിരുദ്ധ ലൈംഗിക ബന്ധത്തിന് പ്രേരിപ്പിച്ചു. സമ്മതിക്കാത്തതിന് കുട്ടിയെ ക്രൂരമായി മര്‍ദ്ദിച്ചു. പഠന വിവരമന്വേഷിച്ച്
രക്ഷിതാക്കള്‍ കുട്ടിയെ ഫോണ്‍ ചെയ്തപ്പോഴാണ് സംഭവം പുറത്തറിയുന്നത്.
തന്നോട് അധ്യാപകന്‍ വളരെ മോശമായാണ് പെരുമാറിയിരുന്നതെന്നും പ്രകൃതിവിരുദ്ധ പീഡനത്തിന് നിര്‍ബന്ധിച്ചെന്നുമാണ് കുട്ടി വീട്ടുകാരോട് പറഞ്ഞത്. കുട്ടിയുടെ ബന്ധുക്കള്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ സലീഷ് എന്ന അധ്യാപകനെതിരെ പോലീസ് കേസെടുത്തതായാണ് വിവരം.

ഫിഷറീസ് സ്‌കൂളിലെ ഹോസ്റ്റലില്‍ നിന്നാണ് വിദ്യാര്‍ത്ഥി പഠിച്ചിരുന്നത്. സ്‌കൂളില്‍ വച്ചും ഹോസ്റ്റലില്‍ വച്ചുമെല്ലാം അധ്യാപകന്റെ ഭാഗത്ത് നിന്ന് മോശം പെരുമാറ്റമുണ്ടായി. ഒറ്റയ്ക്ക് അധ്യാപകന്റെ മുന്നില്‍പ്പെടാതെ നോക്കിയാണത്രേ കുട്ടി നടന്നിരുന്നത്. എന്നാല്‍ ഇയാള്‍ പ്രകൃതിവിരുദ്ധ ലൈഗിക ബന്ധത്തിന് കുട്ടിയെ നിര്‍ബന്ധിച്ചു. കുട്ടി പ്രതിഷേധിച്ചതോടെ ഇയാള്‍ തല്ലുകയായിരുന്നത്രേ.
Read Also: ഒടുവില്‍ അവതാരക പറഞ്ഞു, ആയാളെന്നെ കയറിപ്പിടിച്ചു; സൈബര്‍ സെല്‍ ഡിവൈഎസ്പിക്ക് സസ്പന്‍ഷന്‍...
ഹോസ്റ്റലില്‍ താമസിച്ചിരുന്ന മകന്റെ വിശേഷമറിയാനായി പിതാവ് ഫോണില്‍ വിളിച്ചപ്പോഴാണ് പീഡനവിവരം പുറത്തറിയുന്നത്. വിവരം പുറത്ത് പറഞ്ഞാല്‍ കൊല്ലുമെന്ന് അധ്യാപകന്‍ ഭീഷണിപ്പെടുത്തിയുന്നെന്നും കുട്ടി പറഞ്ഞു. ഇതോടെ വീട്ടുകാര്‍ ഹോസ്റ്റലില്‍ വന്ന് കുട്ടിയെ കൊണ്ടുപോയി. കുട്ടിയെ കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
Read Also: ഫേസ് ബുക്ക് സുഹൃത്ത് 34 ലക്ഷവുമായി മുങ്ങി ! പ്രവാസിയുടെ ഭാര്യക്ക് പറ്റിയത്...
വണ്‍ഇന്ത്യയിലേക്ക് നിങ്ങള്‍ക്കും വാര്‍ത്തകളും ഫോട്ടോകളും അയയ്ക്കാം. ഉചിതമായവ പ്രസിദ്ധീകരിക്കും. അയയ്‌ക്കേണ്ട വിലാസം [email protected]












Click it and Unblock the Notifications