രാഹുലും രശ്മിയും കൊച്ചിയ്ക്കുണ്ടാക്കിയ നാണക്കേടിന് പിന്നാലെ മറ്റൊരു സംഭവം കൂടി
കൊച്ചി: ഓണ്‍ലൈന്‍ പെണ്‍വാണിഭത്തിന്റെ പേരില്‍ ഏറെ പഴികേട്ട കൊച്ചിയില്‍ നിന്നും വീണ്ടുമൊരു വാര്‍ത്ത കൂടി. പ്രായപൂര്‍ത്തിയാകാത്ത 11കാരിയെ പീഡിപ്പിച്ച കുടുംബ സുഹൃത്ത് അറസ്റ്റില്‍. എറണാകുളം കോതമംഗലത്താണ് സംഭവം.
കട്ടമ്പുഴ കൂവപ്പാറ സ്വദേശി മാലിക്കുടി ബേബിയാണ് കട്ടമ്പുഴ പൊലീസിന്റെ പിടിയിലായത്. കഴിഞ്ഞ ഓഗസ്റ്റിലാണ് സംഭവം. വീട്ടിലെ നിത്യ സന്ദര്‍ശകനായിരുന്നു ബേബി. കുട്ടിയെ ഭീഷണിപ്പെടുത്തി പീഡിപ്പിയ്ക്കുകയായിരുന്നു പ്രതി. സംഭവം പുറത്ത് പറഞ്ഞാല്‍ കൊല്ലുമൊന്ന് ഇയാള്‍ ഭീഷണിപ്പെടുത്തി.

സ്‌കൂളില്‍ നടത്തിയ കൗണ്‍സിലിംഗിനിടെയാണ് പെണ്‍കുട്ടി പീഡനവിവരം പുറത്ത് പറഞ്ഞത്. തുടര്‍ന്ന് സ്‌കൂള്‍ അധികൃതര്‍ ചൈല്‍ഡ് ലൈനില്‍ വിവരം അറിയിക്കുകയായിരുന്നു. പിന്നീട് പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്തു. മുമ്പും ഇയാള്‍ പെണ്‍കുട്ടികളെ പീഡിപ്പിയ്ക്കാന്‍ ശ്രമിച്ചിട്ടുണ്ടെന്ന് പൊലീസ്.












Click it and Unblock the Notifications