12 പേരുടെ കൂട്ടബലാത്സംഗത്തിന് ഇരയായി 14 കാരി കൊല്ലപ്പെട്ടു, മൃതദേഹം നഗ്നമായി കെട്ടിതൂക്കിയ നിലയില്‍
ജക്കാര്‍ത്ത: ദില്ലി പെണ്‍കുട്ടിയുടെ സംഭവത്തിന് സമാനമായി ഇന്തോനേഷ്യയില്‍ 14 കാരി കൊല്ലപ്പെട്ടു. 12 പേരുടെ ക്രൂരമായ ബലാത്സംഗത്തിനാണ് പെണ്‍കുട്ടി ഇരയായത്. സംഭവത്തില്‍ 7 പേരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇവര്‍ക്ക് 10 വര്‍ഷം തടവ് വിധിച്ചു.
സ്‌കൂളില്‍ നിന്നും വീട്ടിലേക്ക് വരുന്ന വഴിയാണ് പെണ്‍കുട്ടി പീഡനത്തിന് ഇരയായത്. പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി മൃതദേഹം നഗ്നമായി കെട്ടിതൂക്കിയ നിലയിലാണ് കണ്ടെത്തിയത്. സംഭവം നടന്ന് മൂന്ന് ദിവസത്തിന് ശേഷമാണ് മൃതദേഹം അഴുകിയ നിലയില്‍ കാട്ടില്‍ നിന്നും കിട്ടിയത്.

16 ഉം 17 ഉം വയസ്സുള്ള ആണ്‍കുട്ടികളാണ് പെണ്‍കുട്ടിയെ പീഡിപ്പിച്ചത്. അറസ്റ്റിലായവര്‍ പെണ്‍കുട്ടിയുടെ ഗ്രാമത്തിലുള്ളവരാണ്. കേസില്‍ മൊത്തം 12 പേരെയാണ് അറസ്റ്റ് ചെയ്തിരുന്നത്. ഇതില്‍ 7 പേര്‍ക്ക് മാത്രമാണ് ശിക്ഷ വിധിച്ചത്. കേസില്‍ രണ്ട് പേര്‍ ഇപ്പോഴും ഒളിവിലാണ് ഇവര്‍ക്കു വേണ്ടിയുള്ള തിരച്ചില്‍ നടന്നുക്കൊണ്ടിരിക്കുന്നു.
പ്രതികള്‍ പ്രായപൂര്‍ത്തിയാകാത്തതാണ് ശിക്ഷയുടെ കാലാവധി കുറയുന്നതിന് കാരണമായത്. കേസില്‍ ഇപ്പോഴും അന്വേഷണം നടന്നുക്കൊണ്ടിരിക്കുകയാണ്. സ്ത്രീകള്‍ക്കെതിരെയുള്ള അക്രമണങ്ങള്‍ ദിനം പ്രതി രാജ്യത്ത് വര്‍ധിച്ചുക്കൊണ്ടിരിക്കുകയാണ്. ഏപ്രില്‍ മാസത്തില്‍ കേരളത്തിലും അസമിലും ബലാത്സംഗത്തിന് ഇരയായി പെണ്‍കുട്ടികള്‍ കൊല്ലപ്പെട്ടിരുന്നു.












Click it and Unblock the Notifications