ഉത്തര്‍പ്രദേശില്‍ 12കാരിയെ ബലാത്സംഗം ചെയ്തു
സഫര്‍നഗര്‍: ബലാത്സംഗങ്ങളുടെ സംസ്ഥാനമായി മാറിക്കഴിഞ്ഞ ഉത്തര്‍പ്രദേശില്‍ നിന്നും വീണ്ടും ബലാത്സംഗ വാര്‍ത്ത. ഇത്തവണ കേവലം 12 വയസുമാത്രം പ്രായമുള്ള പെണ്‍കുട്ടിയാണ് കാമഭ്രാന്തന്റെ അതിക്രമത്തിനിരയായത്. ഷാംലി ജില്ലയിലെ ഘാരിപുഖ്പ ഗ്രാമത്തില്‍ കഴിഞ്ഞദിവസമായിരുന്നു സംഭവം. പെണ്‍കുട്ടിയെ കരിമ്പിന് തോട്ടത്തിലെത്തിച്ച ശേഷം യുവാവ് ക്രൂരമായി ബലാത്സംഗം ചെയ്യുകയായിരുന്നു.
സംഭവവുമായി ബന്ധപ്പെട്ട് പെണ്‍കുട്ടിയുടെ വീട്ടുകാര്‍ നല്കിയ പരാതി പ്രകാരം ഇര്‍ഷാദ് എന്ന യുവാവ് പിടിയിലായിട്ടുണ്ട്. പെണ്‍കുട്ടിയെ ബലമായി കരിമ്പിന് തോട്ടത്തിലെത്തി പീഡിപ്പിക്കുകയായിരുന്നു. കുട്ടിയുടെ കരച്ചില് കേട്ടെത്തിയ നാട്ടുകാരാണ് പ്രതിയെ കൈയ്യോടെ പിടികൂടിയത്. പെണ്‍കുട്ടിയെ പിന്നീട് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഉത്തര്‍പ്രദേശില്‍ വര്‍ദ്ധിച്ചുവരുന്ന ബലാത്സംഗങ്ങള്‍ തടയിടാന്‍ സര്‍ക്കാര്‍ വിമുഖത കാണിക്കുകയാണെന്ന പരാതിക്കിടെയാണ് പുതിയ സംഭവം. കഴിഞ്ഞ രണ്ടുമാസത്തിനുള്ളില്‍ സംസ്ഥാനത്ത് ബലാത്സംഗക്കേസുകള്‍ അനുദിനമെന്ന തോതില്‍ റിപ്പോര്‍ട്ട് ചെയ്യുകയാണ്. പ്രായപൂര്‍ത്തിയാകാത്ത കുട്ടികളും ദളിതരുമാണ് മിക്കപ്പോഴും ഇരകളാകുന്നത്.
കൂട്ട ബലാത്സംഗക്കേസുകളില്‍ പ്രതികളാകുന്നവരില്‍ മിക്കവരും ഉന്നത ജാതിയില്‍ പെട്ടതിനാല്‍ പല കേസുകളും ഗ്രാമത്തില്‍ തന്നെ ഒതുക്കി തീര്‍ക്കുകയാണ്. ബലാത്സംഗത്തിന് ഇരയാകുന്നവരുടെ മാതാപിതാക്കള്‍ക്ക് പ്രതികളില്‍ നിന്നും വന്‍തോതിലുള്ള ഭീഷണിയും ഉയരുന്നുണ്ട്. ഇവര്‍ക്ക് സംരക്ഷണം നല്‍കാനോ പ്രതികളെ കണ്ടെത്തി ശരിയായവിധം കേസ് അന്വേഷിക്കാനോ അഖിലേഷ് യാദവിന്റെ സര്‍ക്കാര്‍ താത്പര്യം കാണിക്കാത്തതാണ് ബലാത്സംഗക്കേസുകള്‍ ഉയരുന്നതിന്റെ പ്രധാന കാരണമെന്നാണ് വിലയിരുത്തല്‍.
-
അവസാന ശ്രമമായി പിണറായിയുടെ വിളി, സുധാകരനെ അനുനയിപ്പിക്കാൻ സിപിഎം നേതാക്കൾ വീണ്ടും വീട്ടിലെത്തി -
മോണാലിസയ്ക്ക് പ്രായം പതിനേഴോ പതിനെട്ടോ? സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച: മറുപടിയുമായി ദമ്പതികള്‍ -
'രസികനി'ലെ ആ വികൃതിപ്പയ്യൻ; നടൻ ഹരിമുരളിയെ മരിച്ച നിലയിൽ കണ്ടെത്തി -
വെള്ളാപ്പള്ളി തെറിച്ചു..! എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി സ്ഥാനത്തുനിന്ന് മാറ്റി ഹൈക്കോടതി -
സ്വർണ വില ഉച്ചയ്ക്കും ഇടിഞ്ഞു; മഞ്ഞലോഹത്തിൻ്റെ കുതിപ്പ് തീർന്നോ? ഇനി വിലക്കുറവിൻ്റെ നാളുകളോ? -
"രാജ്യം സുരക്ഷിതമായ കൈകളിൽ"; പ്രധാനമന്ത്രിയെ പുകഴ്ത്തി മോഹൻലാൽ -
പാചകവാതക ക്ഷാമത്തില്‍ നില്‍ക്കില്ല.. ഇനി പെട്രോളും ഡീസലും കിട്ടില്ല! കാരണം മോദിയുടെ നയമെന്ന് ഐസക് -
അമ്പലപ്പുഴയിൽ വിഎസിന്റെ മകൻ വിഎ അരുൺ കുമാറിനെ ഇറക്കാൻ സിപിഎം; ലക്ഷ്യം ജി സുധാകരനോ? -
ദേശീയപാത 66; ചർക്കള-നീലേശ്വരം, നീലേശ്വരം-തളിപ്പറമ്പ് റീച്ചുകളുടെ പ്രവർത്തനം അന്തിമഘട്ടത്തിലേക്ക് -
ജി സുധാകരൻ സിപിഎം വിട്ടു, സ്വതന്ത്രനായി മത്സരിക്കും; 'കോൺഗ്രസിന്റെയോ ബിജെപിയുടെയോ പിന്തുണ തേടില്ല' -
പെരുമ്പാവൂർ ‘സസ്പെൻസിൽ’; പാലക്കാട് രാഹുലിന് പകരം ആര് വരും? തീരുമാനമാകാതെ നേമം മണ്ഡലവും -
കേരളം കത്തുന്നു! താപനില കുതിച്ചുയരുന്നു; പുറത്തിറങ്ങുന്നവർ സൂക്ഷിക്കുക












Click it and Unblock the Notifications