13കാരിയെ പാര്‍ക്കില്‍ ബലാത്സംഗം ചെയ്തു
ഗാസിയാബാദ്: പോലീസ് സ്‌റ്റേഷന് തൊട്ടുമുന്നിലുള്ള പാര്‍ക്കില്‍വെച്ച് പതിമൂന്നുകാരിയെ ബലാത്സംഗം ചെയ്തു. ഗാസിയാബാദിലെ വിജയ് നഗര്‍ പോലീസ് സ്‌റ്റേഷന്റെ മുന്നിലുള്ള പാര്‍ക്കിലാണ് ബാലികയെ ക്രൂരബലാത്സംഗത്തിന് വിധേയയാക്കിയത്. പെണ്‍കുട്ടിയെ പീഡിപ്പിച്ച അയല്‍വാസിയെ പോലീസ് പിന്നീട് പിടികൂടി.
പെണ്‍കുട്ടിയുടെ അയല്‍വാസിയായ അമിത് എന്ന 25 കാരനാണ് പോലീസിന്റെ പിടിയിലായത്. ഇയാളെ നാട്ടുകാര്‍ പിടികൂടി പോലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു. പീഡനത്തിന് ഇരയായ പെണ്‍കുട്ടി താമസിക്കുന്ന അതേ കെട്ടിടത്തിലാണ് അമിതും കുടുംബവും വര്‍ഷങ്ങളായി കഴിഞ്ഞുവരുന്നത്. വര്‍ഷങ്ങളായി ഈ കെട്ടിടത്തില്‍ ഇരുകുടുംബങ്ങളും വാടകയ്ക്ക് താമസിച്ചുവരികയാണ്.

കഴിഞ്ഞ ദിവസം രാത്രിയില്‍ പെണ്‍കുട്ടിയെ പാര്‍ക്കിലേക്ക് കൂട്ടിക്കൊണ്ടുവന്ന് ബലാത്സംഗം ചെയ്യുകയായിരുന്നു. പോലീസ് സ്‌റ്റേഷന് തൊട്ടരികിലുള്ള ഭീമഭായ് പാര്‍ക്കിലായിരുന്നു സംഭവം. പെണ്‍കുട്ടിയുടെ കരച്ചില്‍ കേട്ട് ഓടിക്കൂടിയ നാട്ടുകാര്‍ അമിതിനെ പിടികൂടി മര്‍ദ്ദിച്ച ശേഷം പോലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു.
പോലീസ് സ്‌റ്റേഷന് തൊട്ടരികത്ത് പതിമൂന്നുകാരി പീഡനത്തിന് ഇരയായത് ജനങ്ങളുടെ പ്രതിഷേധത്തിന് കാരണമായി. സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണം നടത്തുമെന്ന് പോലീസ് അധികൃതര്‍ അറിയിച്ചു.












Click it and Unblock the Notifications