13 കാരിയെ ബലാത്സംഗം ചെയ്ത ശേഷം മണ്ണെണ്ണയൊഴിച്ച് കത്തിച്ചു
ലുധിയാന: 13 കാരിയെ ബലാത്സംഗം ചെയ്ത ശേഷം മണ്ണെണയൊഴിച്ച് കത്തിച്ചു.സംഭവത്തില്‍ അയ്യല്‍വാസിയായ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു.
പെണ്‍കുട്ടിയുടെ വീടിന് അടുത്തുള്ള സുനില്‍ എന്ന യുവാവ് കഴിഞ്ഞ ദിവസം രാത്രിയാണ് പെണ്‍കുട്ടിയെ പീഡിപ്പിച്ചത്. സംഭവം വീട്ടുക്കാരോട് പറയും എന്ന് പറഞ്ഞിതിനാലാണ് ഇയാള്‍ കൊലപ്പെടുത്തിയത് എന്ന് പറയുന്നു.

മണ്ണെണയൊഴിച്ച് തീ കൊള്ളുത്തിയ പെണ്‍കുട്ടിയെ പാതി ജീവനോടെ വീട്ടുക്കാര്‍ ആശുപത്രിയില്‍ എത്തിച്ചു. 90 ശതമാനം പൊള്ളലേറ്റ പെണ്‍കുട്ടി പിന്നീട് മരിക്കുകയായിരുന്നു.
മരണക്കിടയില്‍ വെച്ച് യുവാവിനെതിരെ പെണ്‍കുട്ടി മൊഴി നല്‍കിയിരുന്നു. ഇതേ തുടര്‍ന്ന് പോലീസ് ഇയാളെ അറസ്റ്റ് ചെയ്തു. കൂലി വേലക്കാരാണ് പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍.












Click it and Unblock the Notifications