17 കാരനെ കത്തിമുനയില്‍ നിര്‍ത്തി പ്രകൃതിവിരുദ്ധമായി പീഡിപ്പിച്ചു
സൂറത്ത്: പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയാതായി പരാതി. ഗുജറാത്തിലെ സൂറത്തിലാണ് സംഭവം നടന്നത്. പന്ത്രണ്ടാം ക്ലാസ് വിദ്യാര്‍ഥിയാണ് പീഡനത്തിന് ഇരയായത്. ശനിയാഴ്ച രാത്രിയാണ് സംഭവം. സഹപാഠികള്‍ക്കൊപ്പം പാര്‍ലെ പോയിന്റില്‍ ചായകുടിക്കാന്‍ പോയതായിരുന്നു കുട്ടി.
വാരാച്ച സ്വദേശിയായ നിലേഷ് മധ്വാടിയ എന്ന 20കാരനാണ് വിദ്യാര്‍ഥിയെ പീഡിപ്പിച്ചത്. പീഡനത്തിന് ഇരയായ കുട്ടിയടെ സഹപാഠിയുടെ കൂട്ടുകാരനാണ് ഇയാള്‍. കത്തി കാണിച്ച് ഭീഷണിപ്പെടുത്തിയാണ് മധ്വാടിയ കുട്ടിയെ കൂട്ടിക്കൊണ്ടുപോയത്. ആളൊഴിഞ്ഞ സ്ഥലത്ത് കൊണ്ടുപോയ ശേഷം ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു.

സംഭവത്തിന് ശേഷം ഇയാള്‍ ഓടിരക്ഷപ്പെടുകയായിരുന്നു. വാരാച്ച പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. മധ്വാടിയ സൗരാഷ്ട്രയില്‍ എത്തിയതായി പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. അന്വേഷണസംഘം വിവിധ ഭാഗങ്ങളില്‍ മധ്വാടിയയ്ക്ക് വേണ്ടി തിരച്ചില്‍ നടത്തിവരികയാണ്.
ആണ്‍കുട്ടി വിവരം അറിയിച്ചതിനെ തുടര്‍ന്ന് ഞായറാഴ്ചയാണ് വീട്ടുകാര്‍ പരാതിയുമായി വാരാച്ച പോലീസ് സ്റ്റേഷനില്‍ എത്തിയത്. ആണ്‍കുട്ടിയെ പോലീസ് വൈദ്യപരിശോധനയ്ക്ക് വിധേയയനാക്കി. കുട്ടി പീഡനത്തിന് ഇരയായതായി പരിശോധനയില്‍ തെളിഞ്ഞിട്ടുണ്ട്. മധ്വാടിയയെ താമസിയാതെ അറസ്റ്റ് ചെയ്യുമെന്ന് സബ് ഇന്‍സ്‌പെക്ടര്‍ എം ബി വാസവ പറഞ്ഞു.












Click it and Unblock the Notifications