മന്ത്രിമാര്‍ കണ്ടത് കാസര്‍കോട്ടെ അശ്ലീലവീഡിയോ?
ബാംഗ്ലൂര്‍: കര്‍ണ്ണാടകയില്‍ നിയമസഭാ സമ്മേളനം നടക്കുന്നതിനിടെ മന്ത്രിമാര്‍ കണ്ട അശ്ലീല വീഡിയോയുടെ ഉത്ഭവം കാസര്‍കോടു നിന്നാണെന്ന് റിപ്പോര്‍ട്ട്. ഫാസില എന്ന പേരില്‍ കാസര്‍കോടും പരിസരപ്രദേശങ്ങളിലും പ്രചരിച്ച ദൃശ്യമാണത്രേ മന്ത്രിമാര്‍ മൊബൈലില്‍ വീക്ഷിച്ചു കൊണ്ടിരുന്നത്.
രണ്ടു വര്‍ഷം മുന്‍പ് ചിത്രീകരിച്ചതാണ് ഈ വീഡിയോരംഗം. മന്ത്രിമാര്‍ ഈ വീഡിയോ കാണുന്ന രംഗത്തിന് ഓണ്‍ലൈനില്‍ വന്‍ പ്രചാരം ലഭിച്ചിട്ടുണ്ട്.
അതേസമയം സഭയിലിരുന്ന് മന്ത്രിമാര്‍ അശ്ലീലവീഡിയോ കണ്ടത് രാജ്യാന്തരതലത്തിലും വലിയ വാര്‍ത്തയായി. വാഷിംങ്ടണ്‍ പോസ്റ്റ്, ദി ആസ്‌ത്രേലിയന്‍, ഒമാന്‍ ട്രിബ്യൂണല്‍, എബിസി ഓണ്‍ലൈന്‍, ബിബിസി തുടങ്ങിയ പ്രമുഖ മാധ്യമങ്ങളാണ് മന്ത്രിമാരുടെ പ്രവൃത്തിയെ നിശിതമായി വിമര്‍ശിച്ചത്.
സഹകരണ മന്ത്രി ലക്ഷ്മണ്‍ സാവദി, വനിതാ ശിശുക്ഷേമ വകുപ്പ് മന്ത്രി സി.സി. പാട്ടീല്‍, പരിസ്ഥിതി വകുപ്പ് മന്ത്രി കൃഷ്ണ പലേമാര്‍ എന്നിവരാണ് കര്‍ണാടക നിയമസഭയ്ക്കുള്ളില്‍ വച്ച് അശ്ലീല വീഡിയോ കണ്ടത്. സംഭവത്തെ വിവാദമായതിനെ തുടര്‍ന്ന് മൂവരും രാജിവച്ചു.












Click it and Unblock the Notifications