പീഡനം: പിതാവിനെ യുവതി കഴുത്തറുത്തു കൊന്നു

മധുരക്കടുത്ത മാങ്കുളം സ്വദേശി പാണ്ടിയാണ് (52) കൊല്ലപ്പെട്ടത്. യുവതിയുടെ ഭര്‍ത്താവ് ഒന്നരമാസം മുമ്പ് അപകടത്തില്‍ മരിച്ചിരുന്നു. ഇതേതുടര്‍ന്നാണ് ഇവര്‍ സ്വന്തം വീട്ടില്‍ തിരികെയെത്തിയത്.
ശനിയാഴ്ച വൈകീട്ട് മദ്യപിച്ചെത്തിയ പിതാവ് തന്നെ ബലം പ്രയോഗിച്ച് മാനഭംഗപ്പെടുത്തിയതായി യുവതി പൊലീസിനോട് പറഞ്ഞു.
തുടര്‍ന്ന് വീട്ടിലുണ്ടായിരുന്ന മരക്കട്ട കൊണ്ട് പിതാവിനെ തലക്കടിച്ചു വീഴ്ത്തി കഴുത്തറുക്കുകയായിരുന്നു. പിന്നീട് ജഡം മണ്ണെണ്ണയൊഴിച്ച് ചുട്ടെരിയ്ക്കുകയും ചെയ്തു. കൊല ചെയ്യാനുപയോഗിച്ച മരക്കട്ടയും അരിവാളുമായാണ് യുവതി പൊലീസില്‍ കീഴടങ്ങിയത്.












Click it and Unblock the Notifications