കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അനാശാസ്യം: തെലുങ്ക് നടിയെ രക്ഷപ്പെടുത്തി

  • By Ajith Babu
Google Oneindia Malayalam News

Flesh Trade
മുംബൈ: അന്താരാഷ്ട്ര വ്യഭിചാര റാക്കറ്റിലെ മൂന്നുപേരെ നഗരത്തില്‍ നിന്നും അറസ്റ്റ് ചെയ്തതായി മുംബൈ പൊലീസ് അറിയിച്ചു. ഇവരോടൊപ്പമുണ്ടായിരുന്ന ഉസ്‌ബെക്കിസ്ഥാന്‍കാരിയായ യുവതിയെയും തെലുങ്ക് സിനിമകളില്‍ അഭിനയിച്ചിട്ടുളള നടിയേയും രക്ഷപ്പെടുത്തിയതായും പൊലീസ് അറിയിച്ചു.

നഗരപ്രാന്തത്തിലുളള കലീനയില്‍ ഗ്രാന്‍ഡ് ഹയാത്ത് പഞ്ചനക്ഷത്ര ഹോട്ടലിനു മുന്നില്‍ വച്ചാണ് വ്യഭിചാര റാക്കറ്റിലെ മൂന്നുപേരെ പൊലീസ് കുടുക്കിയത്. ലാല്‍ഗീത നന്നുമണ്ഡല്‍, ഗണേഷ് നീരോമണ്ഡല്‍, സംഷാദ് അഹമ്മദ് ഖാന്‍ എന്നീ ഇടനിലക്കാരാണ് അറസ്റ്റിലായത്.

ഇടപാടുകാരെന്ന വ്യാജേന അഭിനയിച്ച് ഇവരെ സമീപിച്ച പൊലീസ് ഉദ്യോഗസ്ഥരോട് തങ്ങള്‍ക്കൊപ്പം വിദേശികളും സ്വദേശികളുമായ യുവതികളുണ്ടെന്നും വിദേശ യുവതികള്‍ക്ക് 50,000 രൂപ മുതല്‍ 60,000 രൂപ വരെയും ഇന്ത്യന്‍ യുവതികള്‍ക്ക് 40,000 രൂപയുമാണ് ഈടാക്കുന്നതെന്നും ഇവര്‍ പറഞ്ഞു.

നഗരത്തില്‍ വിദേശയുവതികളും ഇന്ത്യന്‍ നടിമാരും ഉള്‍പ്പെടുന്ന സംഘം വ്യഭിചാര പ്രവര്‍ത്തനം നടത്തുന്നതായി വിവരം ലഭിച്ചതിനെത്തുടര്‍ന്നാണ് പൊലീസ് അന്വേഷണമാരംഭിച്ചത്.

ഇവര്‍ക്കൊപ്പമുണ്ടായിരുന്ന വിദേശ യുവതി ഉസ്‌ബെക്കിസ്ഥാന്‍ സ്വദേശിയാണെന്നും ഇന്ത്യന്‍ യുവതി ആന്ധ്രപ്രദേശ് സ്വദേശിയും നിരവധി തെലുങ്ക് ചിത്രങ്ങളില്‍ പ്രത്യക്ഷപ്പെട്ടിട്ടുളള നടിയും മോഡലുമാണെന്നും പൊലീസ് അറിയിച്ചു. കൗണ്‍സിലിങിന് ശേഷം ഉസ്‌ബെക്ക് യുവതിയെ തിരിച്ചയക്കാനാണ് പൊലീസിന്റെ തീരുമാനം.

fetch_include_file_oneindia file="/common/taboola-widget.html"}
English summary
Officers of the special squad of the Additional commissioner of police (West Region) claimed to have busted a high-profile prostitution racket, and rescued two models hailing from Uzbekistan and Karnataka from a five-star hotel in Santacruz (East) on Monday nigh
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X