മാതാവ് മകളെ കഴുത്തുഞെരിച്ചുകൊന്നു
ഗാസ: അടുത്ത വീട്ടിലെ യുവാവുമായി രഹസ്യബന്ധമുണ്ടെന്ന നുണപ്രചാരണം കേട്ട് മാതാവ് പതിനാറുകാരിയെ ശ്വാസം മുട്ടിച്ചുകൊന്നു. ഏറ്റവും വിചിത്രമായ സംഗതി ഈ നുണ പ്രചരിപ്പിച്ചത് യുവാവിന്റെ മാതാവ് തന്നെയാണെന്നതാണ്. പാലസ്തീനിലാണ് സംഭവം.
വെസ്റ്റ്ബാങ്ക് നഗരത്തിനടുത്തുള്ള ബെയ്ത് ഔല ഗ്രാമത്തില്‍ നടന്ന അരുംകൊല പശ്ചിമേഷ്യന്‍ മാധ്യമങ്ങളെല്ലാം തന്നെ വന്‍പ്രാധാന്യത്തോടെയാണ് പ്രസിദ്ധീകരിച്ചത്.
പെണ്‍കുട്ടിയോട് മാതാവ് പലപ്പോഴും വളരെ ക്രൂരമായാണ് പെരുമാറാറുള്ളതെന്ന് അയല്‍വാസികള്‍ മൊഴി നല്‍കിയിട്ടുണ്ട്. നിങ്ങളുടെ മകളുടെ ഫോട്ടോ എന്റെ മകന്റെ മൊബൈലിലുണ്ടെന്ന ഒരൊറ്റ വാക്കിന്റെ പുറത്തായിരുന്നു കൊലപാതകം. ആശുപത്രിയില്‍ നടന്ന പരിശോധനയില്‍ പെണ്‍കുട്ടി പരിശുദ്ധയാണെന്ന് തെളിഞ്ഞതോടെ മാതാവിന് നിയമം അനുശാസിക്കുന്ന ഏറ്റവും കടുത്ത ശിക്ഷ തന്നെ ലഭിക്കുമെന്നുറപ്പായി.












Click it and Unblock the Notifications