അശ്ലീല വീഡിയോ: 22കാരനും കാമുകിയും കുടുങ്ങി
ലോഹര്‍ദാഗ(ഝാര്‍ഖണ്ഡ്): അശ്ലീല വീഡിയോ നിര്‍മ്മിച്ച 22കാരനും കാമുകിയും പൊലീസിന്റെ പിടിയിലായി. കിസ്‌കോ ഇന്റര്‍കോളേജ് വിദ്യാര്‍ഥിയായ വിനോദ് അസൂറും കാമുകിയുമാണ് പൊലീസിന്റെ പിടിയിലായത്. ഇരുവരും ചേര്‍ന്ന് ഒരു വീടെടുത്ത് താമസിച്ചു വരികയായിരുന്നുവെന്ന് പൊലീസ് പറയുന്നു.
ഇവര്‍ താമസിച്ചു വന്ന വീട് ഞായറാഴ്ച പൊലീസ് റെയ്ഡ് ചെയ്തിരുന്നു. ഇവിടെ നിന്ന് അശ്ലീല സിഡികള്‍ പിടിച്ചെടുത്തതായി പൊലീസ് പറയുന്നു. ഇവര്‍ അശ്ലീല ദൃശ്യങ്ങള്‍ എംഎംഎസായും പ്രചരിപ്പിച്ചിരുന്നതായി പൊലീസ് പറയുന്നു.
സംഭവത്തെ കുറിച്ച് ആരും പരാതിപ്പെടാത്തതിനാല്‍ പൊലീസ് സ്വമേധയാ കേസ് രജിസ്റ്റര്‍ ചെയ്തു. സംഭവത്തില്‍ ഒരു കായിക താരത്തിനും പങ്കുള്ളതായി സൂചനയുണ്ട്.
സംഭവം പുറത്തായതിനെ തുടര്‍ന്ന് ഇയാള്‍ ഒളിവില്‍ പോയിരിക്കുകയാണ്. ഇയാള്‍ക്കായി തിരച്ചില്‍ തുടങ്ങി കഴിഞ്ഞതായി പൊലീസ് അറിയിച്ചു.












Click it and Unblock the Notifications