പീഡന ശേഷം അശ്ലീല എംഎംഎസ്; ടെക്കി പിടിയില്‍
ഗാസിയാബാദ്: തന്റെ കോച്ചിങ് ഇന്‍സ്റ്റിറ്റിയൂട്ടിലെ വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച സോഫ്റ്റ് വെയര്‍ എഞ്ചിനീയര്‍ പിടിയിലായി. തന്നെ പീഡിപ്പിക്കുന്ന രംഗങ്ങള്‍ ഉപയോഗിച്ച് ഇയാള്‍ അശ്ലീല എംഎംഎസ് നിര്‍മ്മിച്ചതായി വിദ്യാര്‍ഥിനി പൊലീസിനെ അറിയിച്ചു. ഈ എംഎംഎസ് ഉപയോഗിച്ച് എഞ്ചിനീയര്‍ തന്നെ ഭീഷണിപ്പെടുത്തിയിരുന്നതായും പെണ്‍കുട്ടി പറയുന്നു.
2011 സെപ്തംബര്‍ മുതല്‍ ഇയാള്‍ തന്നെ പീഡിപ്പിച്ചു വരികയാണ്. കോച്ചിങ് ക്ലാസില്‍ പോയിതുടങ്ങിയതോടെയാണ് ഇയാളെ പരിചയപ്പെട്ടത്. മയക്കുമരുന്ന് നല്‍കിയ ശേഷമാണ് പീഡനം. പീഡനദൃശ്യങ്ങള്‍ ഇയാള്‍ മൊബൈലില്‍ പകര്‍ത്തുമായിരുന്നു. ഇതു കാണിച്ച് തന്നെ ഭീഷണിപ്പെടുത്തുകയും വീട്ടില്‍ നിന്ന് ആഭരണങ്ങള്‍ മോഷ്ടിച്ച് നല്‍കാന്‍ ആവശ്യപ്പെടുകയും ചെയ്തു.
അടുത്തിടെ തന്റെ ബന്ധുവിന്റെ വിവാഹത്തിനിടെ പെണ്‍കുട്ടി 2.5 ലക്ഷം രൂപയുടെ സ്വര്‍ണ്ണം മോഷ്ടിച്ചിരുന്നു. പീഡനവിവരം രക്ഷിതാക്കളോട് പെണ്‍കുട്ടി തുറന്നു പറഞ്ഞതോടെയാണ് സംഭവം പുറത്തായത്. പെണ്‍കുട്ടിയുടെ രക്ഷിതാക്കളുടെ പരാതി പ്രകാരം പൊലീസ് എഞ്ചിനീയര്‍ക്കെതിരെ കേസെടുത്തു. അറസ്റ്റിലായ എഞ്ചിനീയറെ വൈദ്യപരിശോധനയ്ക്ക് വിധേയനാക്കി.
എന്നാല്‍ പെണ്‍കുട്ടിയുടെ സമ്മതത്തോടെ തന്നെയാണ് ലൈംഗികബന്ധത്തിലേര്‍പ്പെട്ടതെന്ന് കുറ്റാരോപിതനായയാള്‍ പൊലീസിനോട് പറഞ്ഞു. താന്‍ കുട്ടിയെ ലൈംഗികബന്ധത്തിലേര്‍പ്പെടാന്‍ നിര്‍ബന്ധിച്ചിരുന്നില്ല. മറിച്ച് നേരത്തെ ട്യൂഷന്‍ ക്ലാസില്‍ വളരെ നേരത്തെയെത്തിയിരുന്ന പെണ്‍കുട്ടി തന്നെ ലൈംഗികബന്ധത്തിലേര്‍പ്പെടാന്‍ പ്രേരിപ്പിക്കുകയായിരുന്നുവെന്നും ഇയാള്‍ പറഞ്ഞു.












Click it and Unblock the Notifications