ബാലനെ പീഡിപ്പിച്ച വിദ്യാര്‍ത്ഥിക്ക് വധശിക്ഷ
ദുബയ്: പതിനാറുകാരന്‍ ബാലനെ ലൈംഗികമായി പീഡിപ്പിച്ച 20കാരന്‍ വിദ്യാര്‍ത്ഥിക്ക് ദുബയില്‍ വധശിക്ഷ. കത്തി കാണിച്ച് ഭീഷണിപ്പെടുത്തി പ്രതിയുടെ ദുബയിലെ റഷീദിയയിലുള്ള അപ്പാര്‍ട്ട്‌മെന്റില്‍ വെച്ചു തന്നെയാണ് ബാലന്‍ പീഡിപ്പിക്കപ്പെട്ടത്.
നിര്‍ബന്ധിച്ച് മയക്കു മരുന്ന് കഴിപ്പിച്ച ശേഷമാണ് യുവാവ് ബലനെ ഭീഷണിപ്പെടുത്തി പീഡിപ്പിച്ചത്. ബാലനെ ഭാവിയില്‍ ഭീഷണിപ്പെടുത്തുന്നതിനായി പീഡിപ്പിക്കുന്നത് ഷൂട്ട് ചെയ്തു വെക്കുകയും ചെയ്തു ഇയാള്‍. കഴിഞ്ഞ ഒക്ടോബറിലാണ് കേസിനാസ്പദമായ സംഭവം നടന്നത്.
ഇതിനു മുമ്പും ഇയാള്‍ഡ സമാനമായ കുറ്റങ്ങള്‍ ചെയ്തിട്ടുണ്ടെന്നു അന്വേഷണത്തില്‍ തെളിഞ്ഞതിന്റെ പശ്ചാത്തലത്തില്‍ എമിറേറ്റ് പ്രോസിക്യൂട്ടര്‍ ഇയാള്‍ക്ക് വധശിക്ഷ വിധിക്കണമെന്ന് കോടതിയില്‍ ആവശ്യപ്പെടുകയായിരുന്നു.
പ്രതിയും മറ്റു രണ്ടു സുഹൃത്തക്കളും ക്ഷണിച്ച പ്രകാരം അവരുടെ കൂടെ ചുറ്റിയടിക്കാന്‍ കൂടിയതായിരുന്നു ബാലന്‍. കൂട്ടത്തില്‍ ഒരാളെ ബാലന് നേരത്തെ തന്നെ അറിയാമായിരുന്നു.
പ്രതിയുടെ അപ്പാര്‍ട്ട്‌മെന്റില്‍ ഇരുവരും തനിച്ചായ സമയത്താണ് കത്തി കാണിച്ച് ഭീഷണി പെടുത്തി ബാലനെ മയക്കു മരുന്നു കഴിപ്പിച്ചത്.












Click it and Unblock the Notifications