ഭാര്യയെ പാഠം പഠിപ്പിക്കാനും ബലാത്സംഗം

വിനോദ് ചൗഹാനും ഭാര്യയും തമ്മിലുള്ള അഭിപ്രായവ്യത്യാസമാണ് ബാലികയുടെ ബലാത്സംഗത്തിലേക്ക് നയിച്ചത്. ഭാര്യയുടെ സഹോദരന്റെ മകളാണ് പീഡനത്തിനിരയായത്. ഭാര്യയെ പാഠം പഠിപ്പിക്കുന്നതിനുവേണ്ടിയായിരുന്നു ഈ കടുംകൈ.
സൗഹൃദസന്ദര്‍ശനത്തിനായി വീട്ടിലെത്തിയ വിനോദ് ചൗഹാന്‍ കുട്ടിയെയും കൊണ്ട് ടെറസ്സിനു മുകളിലേക്ക് പോവുകയായിരുന്നു. വളരെ ക്രൂരമായി കുട്ടിയെ ബലാത്സംഗം ചെയ്ത ഇയാള്‍ ഗൂഹ്യഭാഗങ്ങള്‍ പൊള്ളിക്കുകയും ചെയ്തു. സംഭവം നടന്ന ഉടന്‍ തന്നെ ഭാര്യ ഇക്കാര്യം അറിഞ്ഞെങ്കിലും ഭര്‍ത്താവിന്റെ ഭീഷണിയെ തുടര്‍ന്ന് പ്രശ്‌നമുണ്ടാക്കിയില്ല.
വീട്ടിലെത്തിയ ഇരുവും ഇതിനെ ചൊല്ലി വീണ്ടും തര്‍ക്കം തുടങ്ങി. കഴിഞ്ഞ വ്യാഴാഴ്ച വാക്കുതര്‍ക്കം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് വിവാഹമോചനം നടത്തുമെന്ന് വിനോദ് ഭീഷണിപ്പെടുത്തി. ഇതോടെ സംഭവം നടന്ന് 15 ദിവസത്തിനുശേഷം ഭാര്യ പരാതിയുമായി പോലിസ് സ്‌റ്റേഷനിലെത്തി.
പോലിസ് സ്‌റ്റേഷനില്‍ പരാതി നല്‍കിയതിനുശേഷം മാത്രമാണ് കുട്ടിക്കെതിരേ ഇത്രയും വലിയ അതിക്രമം നടന്ന കാര്യം രക്ഷാകര്‍ത്താക്കള്‍ അറിഞ്ഞത്. ഉടന്‍ തന്നെ കുട്ടിയെ വൈദ്യപരിശോധനയ്ക്ക് വിധേയാക്കി.
ലൈംഗികബന്ധം നടന്നുവെന്ന് തെളിഞ്ഞതോടെ വിനോദിനെതിരേ പോലിസ് കേസ് ചാര്‍ജ് ചെയ്തു. പ്രതിക്കായി തിരച്ചില്‍ തുടങ്ങിയിട്ടുണ്ട്.












Click it and Unblock the Notifications