കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സെക്‌സ് റാക്കറ്റ് കുടുങ്ങി; 19 യുവതികള്‍ പിടിയില്‍

  • By Ajith Babu
Google Oneindia Malayalam News

അലഹബാദ്: അലഹബാദില്‍ വന്‍ സെക്‌സ് റാക്കറ്റിനെ കുടുക്കിയെന്ന് പൊലീസ് അറിയിച്ചു. സംഘത്തിലുണ്ടായിരുന്ന 19 പെണ്‍കുട്ടികളില്‍ 15 പേര്‍പ്രായപൂര്‍ത്തിയാകാത്തവരാണെന്നാണ് നിഗമനം.

മഹാരാഷ്ട്രയിലെ ഒരു എന്‍.ജി.ഒ നല്‍കിയ രഹസ്യവിവരപ്രകാരം നഗരത്തിലെ മീര്‍ഗഞ്ച് പ്രദേശത്തെ കൊടവാലി പൊലീസ് സ്‌റ്റേഷന്‍ പരിധിയിലുള്ള ഒരു വീട്ടില്‍ പൊലീസ് നടത്തിയ റെയ്ഡിലാണ് സംഘം പിടിയിലായത്. റെസ്‌ക്യൂ ഫൗണ്ടേഷന്‍ എന്ന എന്‍ജിഒ സംഘമാണ് പൊലീസിന് പെണ്‍വാണിഭസംഘത്തെപ്പറ്റിയുള്ള വിവരം കൈമാറിയത്.

പശ്ചിമബംഗാള്‍, അസം, നേപ്പാള്‍ എന്നിവിടങ്ങളില്‍ നിന്നുള്ളവരാണ് പിടിയിലായ പെണ്‍കുട്ടികള്‍. ഇവര്‍ക്കൊപ്പം ഒരു ഇടനിലക്കാരനും പൊലീസ് പിടിയിലായിട്ടുണ്ട്. സംഘത്തിലുള്‍പ്പെട്ട മറ്റുള്ളവര്‍ക്കായി പൊലീസ് അന്വേഷണം തുടരുകയാണ്.

പിടിയിലായ പെണ്‍കുട്ടികളെ പ്രായവും ആരോഗ്യനിലയും കണക്കാക്കാന്‍ വൈദ്യപരിശോധനയ്ക്ക് വിധേയരാക്കുമെന്ന് പൊലീസ് അറിയിച്ചു. പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടികളെ ജുവനൈല്‍ ഹോമിലാക്കിയിരിക്കുകയാണ്. 18 വയസ്സ് കഴിഞ്ഞ യുവതികളെ മജിസ്‌ട്രേറ്റ് കോടതിയിലും ഹാജരാക്കിയിട്ടുണ്ട്.

English summary
Police on Thursday claimed to have busted a big sex racket with the detention of 19 women from red light area of the city.,
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X