ജ്യോത്സ്യന്‍ ചമഞ്ഞ് പെണ്‍വാണിഭം 3 പേര്‍ കുടുങ്ങി

ജ്യോത്സ്യന്‍ ചമഞ്ഞ് ചെമ്പൂച്ചിറ ആളുപറമ്പില്‍ അനീഷ് (26) ആണ് വീട് വാടകയ്ക്ക് എടുത്തിരുന്നത്. അനീഷിനെയും വീട്ടിലുണ്ടായിരുന്ന കൊല്ലം ശൂരനാട് സോന എന്നു വിളിക്കുന്ന സോണിയ(27), കോയമ്പത്തൂര്‍ അരുണോദയം കോളനിയില്‍ നന്ദിനി(25) എന്നിവരെയുമാണ് തൃശൂര്‍ വെസ്റ്റ് സിഐ എ.രാമചന്ദ്രനും സംഘവും അറസ്റ്റു ചെയ്തത്.
വെള്ളിയാഴ്ച വൈകിട്ടാണ് ഇവരെ അറസ്റ്റു ചെയ്തത്. യുവതികളെ മറ്റുള്ളവര്‍ക്കു കാഴ്ചവച്ച് പെണ്‍വാണിഭം നടത്തുകയായിരുന്നു. ഒട്ടേറെ പേര്‍ ഇവിടെ വന്നു പോകുന്നുണെ്ടന്ന പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് നടത്തിയ പരിശോധനയിലാണ് സംഘം കുടുങ്ങിയത്. കഴിഞ്ഞ ആറുമാസമായി ഇവിടെ പെണ്‍വാണിഭ കേന്ദ്രം നടത്തിവരുന്നതായി പൊലീസ് പറഞ്ഞു.
ജ്യോത്സ്യനാണെന്ന് പറഞ്ഞ് വീട് വാടകയ്‌ക്കെടുത്തിരുന്നതിനാല്‍ തുടക്കത്തില്‍ ഇവിടെ വാഹനങ്ങളും ആളുകളും വന്നു പോകുന്നത് ആളുകള്‍ ശ്രദ്ധിച്ചിരുന്നില്ല. പിന്നീടാണ് സംശയം തോന്നിത്തുടങ്ങിയത്.












Click it and Unblock the Notifications