കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

13കാരിയെ ഊട്ടിയില്‍ കൊണ്ടുപോയി മാനഭംഗപ്പെടുത്തി

  • By Ajith Babu
Google Oneindia Malayalam News

കോഴിക്കോട്: നഗരത്തിലെ ഇംഗ്ലീഷ് മീഡിയം സ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ ഊട്ടിയിലേക്ക് തട്ടിക്കൊണ്ടുപോയി ബലാല്‍സംഗം ചെയ്തു. സംഭവത്തില്‍ പ്രതിയായ യുവാവിനെ മെഡിക്കല്‍ കോളേജ് പൊലീസ് അറസ്റ്റ് ചെയ്തു.

മാറാട് വട്ടക്കിണര്‍ വാട്ടര്‍ ടാങ്കിന് സമീപം താമസക്കാരനായ ഷാന്‍ (22) ആണ് പിടിയിലായത്. ബുധനാഴ്ച രാത്രി ഊട്ടിയിലെ ഒരു ഹോട്ടലില്‍ നിന്നാണ് 13കാരിയായ പെണ്‍കുട്ടിയെയും യുവാവിനെയും പൊലീസ് കസ്റ്റഡിയിലെടുത്തത്. പെണ്‍കുട്ടി വെള്ളിപറമ്പ് സ്വദേശിയായ ഒരു സിനിമ പ്രൊഡക്ഷന്‍ അസിസ്റ്റന്റിന്റെ മകളാണ്.

ഒരു പ്രമുഖ സ്വകാര്യ മൊബൈല്‍ കമ്പനിയുടെ സെയില്‍സ് എക്‌സിക്യൂട്ടീവാണ് യുവാവ്. അങ്കമാലിയില്‍ ജോലി ചെയ്യുന്നതിനിടെയാണ് ഇയാള്‍ പെണ്‍കുട്ടിയെ പരിചയപ്പെടുന്നത്. എറണാകുളത്ത് നിന്ന് കോഴിക്കോട് താമസമാക്കിയവരാണ് പെണ്‍കുട്ടിയുടെ രക്ഷിതാക്കള്‍. കഴിഞ്ഞ 13 മുതല്‍ പെണ്‍കുട്ടിയെ കാണാതാവുകയായിരുന്നു.

തുടര്‍ന്ന് രക്ഷിതാക്കള്‍ മെഡിക്കല്‍ കോളേജ് പൊലീസില്‍ പരാതി നല്‍കി. യുവാവിന്റെയും പെണ്‍കുട്ടിയുടെയും മൊബൈല്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ഇരുവരും ഊട്ടിയിലെ ഒരു ഹോട്ടല്‍ മുറിയില്‍ താമസിച്ച് വരികയാണെന്ന് പൊലീസ് കണ്ടെത്തിയത്. ഇരുവരെയും കോടതിയില്‍ ഹാജരാക്കും.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X