അനുജത്തിയുടെതലയറുത്ത് കാമുകന്റെ വീട്ടിലേക്കെറിഞ്ഞു
മുസാഫര്‍ നഗര്‍: യുവാവുമായുള്ള പ്രണയത്തെ തുടര്‍ന്ന് അനുജത്തിയുടെ തലയറുത്ത് കാമുകന്റെ വീട്ടിലേക്കെറിഞ്ഞു. ഉത്തര്‍പ്രദേശിലെ ബിഹാരി ഗ്രാമത്തിലാണ് സംഭവം. അഭിമാനഹത്യയുടെ ഭാഗമായാണ് ഈ ക്രൂരത നടന്നതെന്ന് വ്യക്തമായിട്ടുണ്ട്.
23കാരനായ കല എന്ന യുവാവാണ് 19കാരിയായ സഹോദരിയെ കൊന്ന് തലയറുത്ത ശേഷം കാമുകനെന്ന് സംശയിക്കുന്ന 20കാരന്റെ വീട്ടിലേക്കെറിഞ്ഞത്.
ഇവരുടെ ബന്ധത്തെ വീട്ടുകാര്‍ ശക്തമായി എതിര്‍ത്തിരുന്നുവെന്ന് സിറ്റി പൊലീസ് കമീഷണര്‍ കമല്‍ യാദവ് വാര്‍ത്താലേഖകരോട് പറഞ്ഞു. യുവാവുമായുള്ള ബന്ധത്തെചൊല്ലി ബുധനാഴ്ച സഹോദരിയുമായി വഴക്കിട്ട കല അന്നുതന്നെ കൊലനടത്തുകയായിരുന്നു.
കൊല നടത്തിയ ശേഷം കുടുംബാംഗങ്ങളോടൊപ്പം ഒളിവില്‍പ്പോയ കലയ്ക്ക വേണ്ടിയുള്ള അന്വേഷണം പൊലീസ് ആരംഭിച്ചിട്ടുണ്ട്. സംഘര്‍ഷസാധ്യതയെ തുടര്‍ന്ന് പ്രദേശത്ത് കനത്ത സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.












Click it and Unblock the Notifications