Get Updates
Get notified of breaking news, exclusive insights, and must-see stories!

തെരുവിലൂടെ നഗ്നയാക്കി നടത്തിച്ച 15കാരി ജീവനൊടുക്കി

മുംബൈ: മുംബൈ നഗരമധ്യത്തിലുള്ള ഇന്ദിരാനഗറില്‍ ഒരു സംഘം സ്ത്രീകള്‍ മര്‍ദ്ദിക്കുകയും കോളനിയിലൂടെ നഗ്‌നയാക്കി നടത്തുകയും ചെയ്ത 15 വയസ്സുകാരി ആശുപത്രിയില്‍ മരണത്തിനു കീഴടങ്ങി. സ്‌നേഹ എന്ന ഒമ്പതാം ക്ലാസ്സുകാരിയാണ് കഴിഞ്ഞ വെളളിയാഴ്ച അയല്‍ക്കാരില്‍ നിന്നേറ്റ അപമാനത്തെ തുടര്‍ന്ന് ആത്മഹത്യാ ശ്രമം നടത്തിയതും കഴിഞ്ഞ ദിവസം വൈകിട്ട് ആശുപത്രിയില്‍ മരിച്ചതും.

സംഭവവുമായി ബന്ധപ്പെട്ട് സ്‌നേഹയുടെ അയല്‍ക്കാരിയായ ഒരു സ്ത്രീയെ പൊലീസ് കസ്റ്റഡിയിലെടുത്തു. മറ്റുള്ള മൂന്ന് സ്ത്രീകള്‍ ഒളിവിലാണെന്ന് പൊലീസ് അറിയിച്ചു.

കഴിഞ്ഞ കുറച്ചു മാസങ്ങളായി സ്‌നേഹയുടെ മാതാവ് മുത്തുലക്ഷ്മി അയല്‍ക്കാരുമായി നിത്യവും വഴക്കിടുന്ന സ്വഭാവക്കാരിയായിരുന്നു. വെള്ളിയാഴ്ച അയല്‍ക്കാരുമായി വാഗ്വാദമുണ്ടായതിനേ തുടര്‍ന്ന് ചിലര്‍ മുത്തുലക്ഷ്മിയെ ക്രൂരമായി മര്‍ദ്ദിച്ചു. തുടര്‍ന്ന് മുത്തു ലക്ഷ്മി പോലീസില്‍ പരാതി നല്‍കാനായി പോയി.

ഈ സമയം സ്‌നേഹ സ്‌കൂളില്‍ പോകുന്നതിനായി ഒരുങ്ങുകയായിരുന്നു. മുത്തുലക്ഷ്മി പോലീസിന് പരാതി നല്‍കാന്‍ പോയതറിഞ്ഞ അയല്‍ക്കാരില്‍ ചിലര്‍ വീട്ടിലേക്ക് കടന്നു കയറി സ്‌നേഹയെ മര്‍ദ്ദിക്കുകയും ശാരീരികമായി പീഡിപ്പിയ്ക്കുകയും ചെയ്തു.

മുടിക്ക് പിടിച്ച് വീടിനു പുറത്തേക്ക് പെണ്‍കുട്ടിയെ വലിച്ചിഴയ്ക്കുകയും വസ്ത്രങ്ങള്‍ വലിച്ചുകീറി കോളനിയിലൂടെ നടത്തുകയും ചെയ്തു.
അപമാനം സഹിക്കാന്‍ കഴിയാതെ സ്‌നേഹ വിഷം കഴിയ്ക്കുകയും മണ്ണെണ്ണയൊഴിച്ച് തീ കൊളുത്തുകയുമായിരുന്നു. അയല്‍ക്കാര്‍ കുട്ടിയെ ആശുപത്രിയിലെത്തിച്ചെഹ്കിലും ജീവന്‍ രക്ഷിയ്ക്കാനായില്ല.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
Are You Over 18?
By entering the site, you agree to our terms and conditions