പെണ്‍വാണിഭം: ഐപിഎല്‍ ചിയര്‍ഗേള്‍ പിടിയില്‍
പൂനെ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ പ്രമുഖ ടീമായ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ ചിയര്‍ ഗേള്‍ പെണ്‍വാണിഭ കേസില്‍ അറസ്റ്റിലായി. നഗരത്തിലെ ഒരു പഞ്ചനക്ഷത്ര ഹോട്ടലില്‍ നിന്നാണ് ക്രൈംബ്രാഞ്ച് ഇവരെ അറസ്റ്റു ചെയ്തത്. ഇവര്‍ക്കൊപ്പം ഏജന്റായ സീമ ഭഗ് വാനേയും പൊലീസ് അറസ്റ്റു ചെയ്തിട്ടുണ്ട്.
സോഷ്യല്‍ സെക്യൂരിറ്റി സെല്ലിലെ സീനിയര്‍ ഇന്‍സ്‌പെക്ടര്‍ ആവശ്യക്കാരന്‍ എന്ന് വ്യാജേന ഏജന്റിനെ വിളിക്കുകയായിരുന്നു. തുടര്‍ന്ന് ഏജന്റ് മോഡലും ചിയര്‍ ഗേളുമായ പെണ്‍കുട്ടിയെ ഹോട്ടലില്‍ എത്തിച്ചു തരാമെന്ന് അറിയിച്ചു.
തുടര്‍ന്ന് പെണ്‍വാണിഭ സംഘം തമ്പടിച്ചിരിക്കുന്ന ഹോട്ടല്‍ റെയ്ഡ് ചെയ്ത പൊലീസ് ഇവരെ പിടികൂടുകയായിരുന്നു. അനാശാസ്യ പ്രവര്‍ത്തനത്തിന് ഇവരുടെ ഇരുവരുടേയും പേരില്‍ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു.
നാഗ്പൂര്‍ സ്വദേശിയായ ചിയര്‍ഗേള്‍ ഇപ്പോള്‍ മുംബൈയിലാണ് സ്ഥിരതാമസം. കഴിഞ്ഞ ദിവസമാണ് അമ്മയ്ക്കും രണ്ടു സുഹൃത്തുക്കള്‍ക്കുമൊപ്പം യുവതി പൂനെയിലെത്തിയത്.












Click it and Unblock the Notifications