15കാരനൊപ്പം ഒളിച്ചോടി;ടാക്‌സിഡ്രൈവര്‍ പീഡിപ്പിച്ചു

എന്നാല്‍ ദേവികുളം ജംഗ്ഷനില്‍ കാര്‍ നിര്‍ത്തി ഇയാള്‍ ആണ്‍കുട്ടിയോട് ഇറങ്ങാന്‍ ആവശ്യപ്പെട്ടു. ആണ്‍കുട്ടിയെ ഇറക്കിവിട്ട ശേഷം കുറച്ചുദൂരം കാറോടിച്ചുപോയ ഇയാള്‍ കാറില്‍വെച്ച് തന്നെയാണ് പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തത്. പിന്നീട് ആണ്‍കുട്ടിയെ കണ്ടെത്തി ഇരുവരെയും ബസ്സില്‍ കയറ്റി തമിഴ്‌നാട്ടിലേക്ക് വിട്ടു.
തമിഴ്‌നാട്ടിലെ തേനി സ്റ്റാന്‍ഡില്‍ സംശയകരമായ രീതിയില്‍ കുട്ടികളെ കണ്ട പോലീസ് ചോദ്യം ചെയ്തപ്പോഴാണ് ഒളിച്ചോട്ടത്തിന്റെ കഥ പുറത്തുവന്നത്. തുടര്‍ന്ന് മൂന്നാര്‍ പോലീസിനെ ബന്ധപ്പെട്ട് ഇവരെ നാട്ടിലെത്തിക്കുകയായിരുന്നു. ടാക്‌സി ഡ്രൈവര്‍ പീഡിപ്പിച്ച കാര്യവും പെണ്‍കുട്ടി പോലീസിനോട് പറഞ്ഞു.
തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ദേവികുളം ഇറച്ചിപാറ സ്വദേശിയായ രാജേഷിനെ പോലീസ് പിടികൂടി. ദേവികുളം സ്റ്റാന്‍ഡിലെ ടാക്‌സി ഡ്രൈവറാണ് രാജേഷ്. കോടതിയില്‍ ഹാജരാക്കിയ ശേഷം രാജേഷിനെ റിമാന്റ് ചെയ്തു.












Click it and Unblock the Notifications