അമ്മയെയും മകളെയും 'ഐഎഎസ്സു'കാരന്‍ പീഡിപ്പിച്ചു

ദില്ലി സ്വദേശിയായ രാഹുല്‍ കൗശികിനെതിരെയാണ് മീററ്റ് സ്വദേശിനിയായ പെണ്‍കുട്ടി പരാതിയുമായി രംഗത്തെത്തിയത്. കൗശികിന്റെ വീട്ടിലെ ജോലിക്കാരിയായിരുന്നു പെണ്‍കുട്ടി. കുടിക്കാനുള്ള ജ്യൂസില്‍ മയക്കുമരുന്ന് കലര്‍ത്തി നല്‍കി അബോധാവസ്ഥയിലാക്കിയ ശേഷമാണ് ഇയാള്‍ കുട്ടിയെ പീഡിപ്പിച്ചത്.
ഈ രംഗങ്ങള്‍ വീഡിയോയില്‍ പകര്‍ത്തി കാണിച്ച് ഭീഷണിപ്പെടുത്തി കുട്ടിയുടെ അമ്മയെയും രാഹുല്‍ കൗശിക് പീഡിപ്പിച്ചു. വിവാഹിതനായ ഇയാള്‍ ഐ എ എസ് പരീക്ഷയ്ക്ക് തയ്യാറെടുക്കുയാണ്.
പോലീസ് സ്‌റ്റേഷനിലെത്തിയ കൗശിക 2008 ബാച്ചില്‍ പെട്ട ഐ എ എസ് ഓഫീസറാണ് താനെന്നാണ് പോലീസിനോട് പറഞ്ഞത്. എന്നാല്‍ 2008 ബാച്ചില്‍ ഇത്തരത്തില്‍ പേരുള്ള ഒരാള്‍ ഉണ്ടായിരുന്നില്ല എന്ന് പോലീസ് വ്യക്തമാക്കി.
പെണ്‍കുട്ടിയെ പഠനകാര്യങ്ങള്‍ക്കും മറ്റും പണം നല്‍കി ഇയാള്‍ സഹായിച്ചിരുന്നത്രേ. പീഡനരംഗങ്ങളുടെ വീഡിയോ കാണിച്ച് ദില്ലിയിലും മീററ്റിലും കൊണ്ടുപോയി ഇയാള്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ചിരുന്നു.












Click it and Unblock the Notifications