കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഓടുന്ന കാറില്‍ അയല്‍ക്കാരന്‍ പീഡിപ്പിച്ചു

Google Oneindia Malayalam News

rape
ദില്ലി: തലസ്ഥാന നഗരമായ ദില്ലിയില്‍ വീണ്ടും ലൈംഗികാക്രമണം. അയല്‍ക്കാരിയായ പെണ്‍കുട്ടിയെ 21 വയസ്സുള്ള ചെറുപ്പക്കാരന്‍ കാറിനുള്ളില്‍ വച്ച് പീഡിപ്പിച്ചു. ദില്ലിയിലെ കാഞ്ചവാല പ്രദേശത്താണ് സംഭവം.

21 കാരനായ ബാര്‍ബറാണ് അയല്‍ക്കാരിയായ പെണ്‍കുട്ടിയെ ഓടുന്ന കാറില്‍ വച്ച് പീഡിപ്പിച്ചത്. ഇയാള്‍ക്കൊപ്പം പുറത്തേക്ക് പോകാന്‍ വേണ്ടി കാറില്‍ കയറിയതായിരുന്നു പെണ്‍കുട്ടി.
പീഡനത്തിന് ശേഷം ചെറുപ്പക്കാരനും ഇയാളുടെ നാല് സുഹൃത്തുക്കളും ചേര്‍ന്ന് പെണ്‍കുട്ടിയെ വീടിനടുകത്ത് ഇറക്കിവിടുകയായിരുന്നു.

പെണ്‍കുട്ടിയെ കണ്ട് സംശയം തോന്നിയ അയല്‍ക്കാര്‍ കുട്ടിയോട് കാര്യങ്ങള്‍ തിരക്കി. തുടര്‍ന്നാണ് കാറില്‍ വെച്ച് താന്‍ പീഡിപ്പിക്കപ്പെട്ട വിവരം പെണ്‍കുട്ടി അയല്‍ക്കാരോട് പറഞ്ഞത്. എന്നാല്‍ സംഭവത്തിന് ശേഷം ചെറുപ്പക്കാരന്‍ മുങ്ങി. ഇയാളെ കണ്ടെത്താനായി തെരച്ചില്‍ ആരംഭിച്ചതായി പോലീസ് അറിയിച്ചു.

തലസ്ഥാന നഗരമായ ദില്ലിയില്‍ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരായ ലൈംഗിക അതിക്രമങ്ങള്‍ പെരുകുകയാണ്. ഓടുന്ന ബസ്സിലിട്ട് പെണ്‍കുട്ടിയെ ചെറുപ്പക്കാര്‍ കൂട്ടബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയത് വന്‍വിവാദമായിരുന്നു. അടുത്തിടെയാണ് ദില്ലിയില്‍ അഞ്ചുവയസ്സുകാരിയായ പെണ്‍കുട്ടിയെ അയല്‍വാസികളായ രണ്ടുപേര്‍ ചേര്‍ന്ന് പീഡിപ്പിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ചത്.

English summary
Teenage girl was raped allegedly by her neighbor on Saturday in a moving car in Kanjhawala area of Delhi.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X