കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

15കാരിയെ പീഡിപ്പിച്ച് നീലച്ചിത്രം പകര്‍ത്തി

Google Oneindia Malayalam News

rape
ദില്ലി: ഒമ്പതാംക്ലാസ് വിദ്യാര്‍ത്ഥനിയെ അയല്‍ക്കാരായ രണ്ടുപേര്‍ ചേര്‍ന്ന് ബലാത്സംഗം ചെയ്ത ശേഷം നീലച്ചിത്രം പകര്‍ത്തിയതായി പരാതി. പാണ്ഡവ്‌നഗര്‍ പ്രദേശത്തെ താമസക്കാരിയായ യുവതിയെ ഉത്തര്‍പ്രദേശിലെ ഗാസിയാബാദില്‍ വെച്ചാണ് യുവാക്കള്‍ പീഡിപ്പിച്ചത്.

15 കാരിയായ പെണ്‍കുട്ടിയെ ബൈക്കില്‍ സ്ഥലങ്ങള്‍ ചുറ്റിക്കാണിച്ചുതരാമെന്ന് പ്രലോഭിപ്പിച്ച് അയല്‍ക്കാരന്‍ കടത്തിക്കൊണ്ടുപോകുകയായിരുന്നു. ഗാസിയാബാദിലെ ഒരു വീട്ടിലേക്കാണ് ഇയാള്‍ പെണ്‍കുട്ടിയെ കൊണ്ടുപോയത്. ഇയാളുടെ മരുമകനായ പ്രദാപ് കുമാറും ആ വീട്ടില്‍ എത്തിയിരുന്നു.

കുടിക്കാനുള്ള വെള്ളത്തില്‍ മയക്കുമരുന്ന് കലര്‍ത്തി ഇരുവരും ചേര്‍ന്ന് തന്നെ ഉറക്കിക്കിടത്തിയതായി പെണ്‍കുട്ടി പോലീസിനോട് പറഞ്ഞു. തുടര്‍ന്ന് ഇരുവരും ചേര്‍ന്ന് പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്യുകയും ദൃശ്യങ്ങള്‍ മൊബൈല്‍ഫോണില്‍ പകര്‍ത്തുകയും ചെയ്തു.

ബോധം തെളിഞ്ഞ പെണ്‍കുട്ടിയെ മൊബൈല്‍ഫോണിലെ ദൃശ്യങ്ങള്‍ കാണിച്ച് ഇവര്‍ ഭീഷണിപ്പെടുത്തി. വീഡിയോ ഇന്റര്‍നെറ്റില്‍ പരത്തുമെന്ന് പറഞ്ഞ് ഇവര്‍ വീണ്ടും കുട്ടിയെ ഉപദ്രവിച്ചു. തിരിച്ച് വീട്ടിലെത്തിയ പെണ്‍കുട്ടി കുടുംബാംഗങ്ങളുടെ സഹായത്തോടെ പോലീസ് സ്‌റ്റേഷനിലെത്തുകയായിരുന്നു.

അക്രമികള്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തു. ഇരുവരെയും പിടികൂടാനുള്ള ശ്രമത്തിലാണ് പോലീസെന്ന് ഡെപ്യൂട്ടി കമ്മീഷണര്‍ അജയ് കുമാര്‍ പറഞ്ഞു.

English summary
15-year-old girl from Delhi was allegedly gang raped and filmed by two men in Ghaziabad, police said.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X