കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഫേസ്ബുക്ക് ഫ്രണ്ട് പീഡിപ്പിച്ചതായി പരാതി

Google Oneindia Malayalam News

facebook
ദില്ലി: സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ് വെബ്‌സൈറ്റായ ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട ആള്‍ ലൈംഗികമായി പീഡിപ്പിച്ചതായി പരാതി. ദില്ലിയിലെ എന്‍ ജി ഒ പ്രവര്‍ത്തകയായ 21 കാരിയാണ് പരാതിക്കാരി. പശ്ചിമ ദില്ലിയിലെ നിഹാല്‍ വിഹാര്‍ പോലീസ് ഫേസ്ബുക്ക് ഫ്രണ്ടിന്റെ വീട് റെയ്ഡ് ചെയ്‌തെങ്കിലും ആളെ കണ്ടെത്താനായില്ല.

2011 മാര്‍ച്ചിലാണ് പരാതിക്കാരിയായ പെണ്‍കുട്ടി മെഡിക്കല്‍ വിദ്യാര്‍ത്ഥിയായ 24 കാരനുമായി ഫേസ്ബുക്കില്‍ സൗഹൃദത്തിലാകുന്നത്. ഏതാനും ദിവസത്തെ ചാറ്റിംഗിന് ശേഷം ഇരുവരും മൊബൈല്‍ നമ്പറുകള്‍ പരസ്പരം കൈമാറി. ഫോണ്‍വിളികള്‍ ഇരുവരെയും അടുപ്പിച്ചു. ദില്ലി സര്‍വ്വകലാശാലയിലെ ഡിഗ്രി വിദ്യാര്‍ത്ഥിനി കൂടിയാണ് പെണ്‍കുട്ടി.

വിവാഹം കഴിക്കാമെന്ന് വാഗ്ദാനം നല്‍കി തന്നെ നിരവധി തവണ ചെറുപ്പക്കാരന്‍ തന്നെ ലൈംഗികമായി ഉപയോഗിച്ചു എന്ന് പെണ്‍കുട്ടി പോലീസിനോട് പറഞ്ഞു. മൂന്ന് മാസം മുന്‍പ് ഫോണ്‍ വിളിച്ചാല്‍ ഫേസ്ബുക്ക് ഫ്രണ്ട് ഫോണെടുക്കാതായതോടെയാണ് പെണ്‍കുട്ടി ചതി പറ്റിയതായി മനസ്സിലാക്കിയത്. തുടര്‍ന്ന് പോലീസ് സ്‌റ്റേഷനിലെത്തിയ പെണ്‍കുട്ടി പരാതി നല്‍കി.

വീട്ടില്‍ വിവാഹാലോചനകള്‍ വന്നപ്പോഴൊക്കെ ഫേസ്ബുക്ക് ഫ്രണ്ട് അതിന് സമ്മതിച്ചില്ലെന്നും തന്നെ ഇയാള്‍ വിവാഹം ചെയ്തുകൊള്ളാമെന്ന് പറഞ്ഞതായും പെണ്‍കുട്ടി പോലീസിനോട് വെളിപ്പെടുത്തി. മാസത്തില്‍ മൂന്ന് തവണയെങ്കിലും പെണ്‍കുട്ടിയെ കാണാനായി ഇയാള്‍ ദില്ലിയില്‍ വന്നിരുന്നത്രേ. ഒരു കൂട്ടുകാരനോടൊപ്പമാണ് താമസിക്കുന്നത് എന്നാണ് പെണ്‍കുട്ടിയോട് ഇയാള്‍ പറഞ്ഞിരുന്നത്.

English summary
21-year-old Delhi University student alleged that she was raped by her Facebook friend for a long time.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X