ദില്ലിയില്‍ 16കാരിയെ മൂന്നുപേര്‍ പീഡിപ്പിച്ചു

അയല്‍ക്കാരനായ ഒമറിനൊപ്പമായിരുന്നു പെണ്‍കുട്ടി റെസ്റ്റോറന്റില്‍ എത്തിയത്. ജഫര്‍ബാദിലെ മാര്‍ക്കറ്റില്‍ വെച്ച് കണ്ടുമുട്ടിയ തന്നെ ഒമര്‍ റെസ്‌റ്റോറന്റിലേക്ക് കൊണ്ടുപോകുകയായിരുന്നു എന്ന് പെണ്‍കുട്ടി പോലീസിനോട് പറഞ്ഞു. അവിടെ ഒമറിന്റെ രണ്ട് കൂട്ടുകാരും ഉണ്ടായിരുന്നത്രെ.
റെസ്റ്റോറന്റിലെ വിജനമായ ഒരുഭാഗത്തേക്ക് കൊണ്ടുപോയി പെണ്‍കുട്ടിയെ ഇവര്‍ മൂവരും മാറിമാറി പീഡിപ്പിക്കുകയായിരുന്നു. പുറത്താരോടെങ്കിലും വിവരം പറഞ്ഞാല്‍ കൊന്നുകളയും എന്ന് ഭീഷണിപ്പെടുത്തിയാണ് ഇവര്‍ പെണ്‍കുട്ടിയെ വിട്ടയച്ചത്.
പീഡനത്തിനിടെ പെണ്‍കുട്ടിയെ ഇവര്‍ ശാരീരികമായി പീഡിപ്പിച്ചതായും പോലീസ് പറഞ്ഞു. വീട്ടിലെത്തിയ പെണ്‍കുട്ടി രക്ഷിതാക്കളോട് വിവരം പറയുകയായിരുന്നു. പെണ്‍കുട്ടിയുടെ വീട്ടുകാരുടെ പരാതിയെത്തുടര്‍ന്ന് പോലീസ് മൂന്ന് പ്രതികളെയും അറസ്റ്റ് ചെയ്തു. ഒമര്‍ (21), ഫിറോസ് (23), സല്‍മാന്‍ (21) എന്നിവരാണ് പിടിയിലായത്.












Click it and Unblock the Notifications