കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദില്ലിയില്‍ 16കാരിയെ മൂന്നുപേര്‍ പീഡിപ്പിച്ചു

Google Oneindia Malayalam News

rape
ദില്ലി: സ്ത്രീകള്‍ക്ക് സുരക്ഷിതമായ നഗരമല്ല എന്ന ദുഷ്‌പേര് അര്‍ത്ഥവത്താക്കിക്കൊണ്ട് ദില്ലിയില്‍ വീണ്ടും കൂട്ടബലാത്സംഗം. 16 കാരിയായ പെണ്‍കുട്ടിയാണ് മൂന്ന് പേരുടെ ക്രൂരമായ പീഡനങ്ങള്‍ക്ക് ഇരയായത്. ദില്ലിയിലെ റെസ്റ്റോറന്റില്‍ വെച്ചായിരുന്നു സംഭവം.

അയല്‍ക്കാരനായ ഒമറിനൊപ്പമായിരുന്നു പെണ്‍കുട്ടി റെസ്റ്റോറന്റില്‍ എത്തിയത്. ജഫര്‍ബാദിലെ മാര്‍ക്കറ്റില്‍ വെച്ച് കണ്ടുമുട്ടിയ തന്നെ ഒമര്‍ റെസ്‌റ്റോറന്റിലേക്ക് കൊണ്ടുപോകുകയായിരുന്നു എന്ന് പെണ്‍കുട്ടി പോലീസിനോട് പറഞ്ഞു. അവിടെ ഒമറിന്റെ രണ്ട് കൂട്ടുകാരും ഉണ്ടായിരുന്നത്രെ.

റെസ്റ്റോറന്റിലെ വിജനമായ ഒരുഭാഗത്തേക്ക് കൊണ്ടുപോയി പെണ്‍കുട്ടിയെ ഇവര്‍ മൂവരും മാറിമാറി പീഡിപ്പിക്കുകയായിരുന്നു. പുറത്താരോടെങ്കിലും വിവരം പറഞ്ഞാല്‍ കൊന്നുകളയും എന്ന് ഭീഷണിപ്പെടുത്തിയാണ് ഇവര്‍ പെണ്‍കുട്ടിയെ വിട്ടയച്ചത്.

പീഡനത്തിനിടെ പെണ്‍കുട്ടിയെ ഇവര്‍ ശാരീരികമായി പീഡിപ്പിച്ചതായും പോലീസ് പറഞ്ഞു. വീട്ടിലെത്തിയ പെണ്‍കുട്ടി രക്ഷിതാക്കളോട് വിവരം പറയുകയായിരുന്നു. പെണ്‍കുട്ടിയുടെ വീട്ടുകാരുടെ പരാതിയെത്തുടര്‍ന്ന് പോലീസ് മൂന്ന് പ്രതികളെയും അറസ്റ്റ് ചെയ്തു. ഒമര്‍ (21), ഫിറോസ് (23), സല്‍മാന്‍ (21) എന്നിവരാണ് പിടിയിലായത്.

English summary
16-year-old girl was allegedly gang raped by three men in a restaurant in Delhi, police said.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X