കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സന്യാസിയുടെ നഗ്നചിത്രം ഫേസ്ബുക്കില്‍

  • By Meera Balan
Google Oneindia Malayalam News

റായ്പൂര്‍: റായ്പ്പൂരിലെ അന്‍ഷൂല്‍ ജൈന്‍ രാര(23)യുടെ ഫേസ് ബുക്ക് അക്കൗണ്ട് കഴിഞ്ഞ ദിവസം ബ്‌ളോക്ക് ചെയ്യപ്പെട്ടു. അക്കൗണ്ട് തുറക്കാന്‍ ശ്രമിച്ചപ്പോള്‍ നിങ്ങളുടെ അക്കൗണ്ട് ബ്‌ളോക്ക് ചെയ്തിരിക്കുകയാണ് എന്ന ഫേസ് ബുക്കിന്റെ അറിയിപ്പാണ് ലഭിച്ചത്. അക്കൗണ്ട് ബ്‌ളോക്ക് ചെയ്തതിന്റെ കാരണം അറിഞ്ഞപ്പോള്‍ യുവാവ് ഞെട്ടി. നഗ്നചിത്രമിട്ടതിനാണ് അക്കൗണ്ട് ബ്‌ളോക്ക് ചെയ്തത്.

Facebook

നഗ്നന ചിത്രം എന്ന് പറഞ്ഞത് യുവാവിന് അത്ര മനസിലായില്ല. അദ്ദേഹം പോസ്റ്റ് ചെയ്ത ചിത്രം ജൈനമത്തിലെ തന്നെ ദിഗംബര സന്യാസിയായ മുനി പുണ്യാനന്ദ്ജിയുടെ ചിത്രമായിരുന്നു. ജൈനന്‍മാരിലെ ദിംഗംബരന്‍മാര്‍ വസ്ത്രം ഉപോഗിക്കാറില്ല. ആകാശത്തെ വസ്ത്രമായിട്ടാണ് അവര്‍ കണക്കാക്കുന്നത്. ദിഗംബര സന്യാസിയെ വിശ്വസിക്കുന്നവരാണ് യുവാവും കുടുംബവും അതിനാലാണ് ഇത്തരമൊരു ചിത്രം നല്‍കിയതും.

എന്തായാലും ചിത്രമിട്ട് 48 മണിക്കൂറുകള്‍ക്കകം തന്നെ അക്കൗണ്ട് ബ്‌ളോക്ക്‌ചെയ്യപ്പെട്ടു. ഫേസ് ബുക്ക് തങ്ങളുടെ മതവികാരത്തെയാണ് വ്രണപ്പെടുത്തിയതെന്നും. സന്യാസിയുടെ ചിത്രത്തെ നഗ്നചിത്രമെന്ന് പറഞ്ഞ് അധിക്ഷേപിക്കുന്ന സമീപനമാണ് സ്വീകരിച്ചതെന്നും യുവാവ് ആക്ഷേപിക്കുന്നു.

ഫേസ് ബുക്കിന്റെ നടപടിക്കെതിരെ പ്രതിഷേധിക്കുമെന്നും മതത്തെ അപകീര്‍ത്തിപ്പെടുത്തിയതിന് അവര്‍ മാപ്പ് പറയണമെന്നും ദിഗംബര മഹജൈന്‍ സഭയുടെ സംസ്ഥാന പ്രസിഡന്റ് ഗജേന്ദ്രജൈന്‍ പറഞ്ഞു. ജൂണ്‍ 19 ന് യുവാവിന്റെ അക്കൗണ്ട് അണ്‍ബ്‌ളോക്ക് ചെയതു. പക്ഷേ ഫേസ് ബുക്ക് നല്ലൊരു താക്കീതും നല്‍കി 'മേലില്‍ ഇത്തരം ചിത്രങ്ങള്‍ പോസ്റ്റ് ചെയ്യരുത്'

English summary
A few days ago, when 23-year-old Anshul Jain Rara logged in to his Facebook account, he found it blocked. There was a message on his wall from the social networking giant, asking him to take down “nude pictures” he had posted.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X