കുഴിയിലടക്കിയ മൃതദേഹം പുറത്തെടുത്ത് പീഡിപ്പിച്ചു

കുളിക്കുന്നതിനിടെ ഷോക്കടിച്ച് മരിക്കുകയായിരുന്നു ആറാം ക്ലാസ് വിദ്യാര്‍ത്ഥിനിയായ പെണ്‍കുട്ടി. ലാഹോറില്‍ നിന്നും 80 കിലോമീറ്റര്‍ അകലെ കില ദേദാര്‍ സിംഗ് ഗ്രാമത്തിലായിരുന്നു ഇവര്‍ താമസം. ഗുജ്രന്‍വാല ജില്ലയിലുള്ള കുഴിമാടത്തില്‍ ചൊവ്വാഴ്ചയാണ് പെണ്‍കുട്ടിയുടെ മൃതദേഹം അടക്കം ചെയ്തത്.
പിറ്റേന്ന് രാവിലെ കുഴിമാടത്തില്‍ പ്രാര്‍ത്ഥനയ്‌ക്കെത്തിയ കുംടുംബാഗങ്ങള്‍ കണ്ടത് പെണ്‍കുട്ടിയുടെ മൃതദേഹം പുറത്തെടുത്ത് അപമാനിച്ച നിലയില്‍ സമീപത്ത് കിടക്കുന്നതാണ്. തുടര്‍ന്ന് അക്രമിയെ കണ്ടുപിടിക്കണമെന്നാവശ്യപ്പെട്ട് പ്രതിഷേധവുമായി കുടുംബാംഗങ്ങള്‍ റോഡില്‍ കുത്തിയിരുന്നു.
ഉന്നതം പോലീസ് ഉദ്യോഗസ്ഥര്‍ സംഭവസ്ഥലത്തെത്തി പെണ്‍കുട്ടിയുടെ കുടുംബാംഗങ്ങളെ ആശ്വസിപ്പിക്കാന്‍ ശ്രമിച്ചു. പിന്നീട് അക്രമിയെ അറസ്റ്റ് ചെയ്തതായി പോലീസ് വൃത്തങ്ങള്‍ അറിയിച്ചു.












Click it and Unblock the Notifications