കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

40കാരിയെ സഹപ്രവര്‍ത്തകര്‍ കാറില്‍ പീഡിപ്പിച്ചു

Google Oneindia Malayalam News

rape
ദില്ലി: 40 കാരിയെ കാറില്‍ കയറ്റിക്കൊണ്ടുപോയി സഹപ്രവര്‍ത്തകര്‍ പീഡിപ്പിച്ചു. രണ്ട് സഹപ്രവര്‍ത്തകരും അവരുടെ രണ്ട് സഹായികളും ചേര്‍ന്നാണ് 40 കാരിയെ പീഡിപ്പിച്ചത്. ദില്ലിയിലാണ് സംഭവം. മയക്കുമരുന്ന് നല്‍കി ബോധംകെടുത്തിയശേഷമായിരുന്നു പീഡനം.

ദില്ലിയിലെ ദില്‍ഷാദ് ഗാര്‍ഡന് സമീപത്താണ് ഇവരെ അബോധാവസ്ഥയില്‍ കണ്ടെത്തിയത്. കൂട്ടബലാത്സംഗത്തിന് ശേഷം അക്രമികള്‍ ഇവരെ റോഡില്‍ ഉപേക്ഷിക്കുകയായിരുന്നു എന്ന് പോലീസ് പറഞ്ഞു.

മാര്‍ക്കറ്റിലേക്ക് പോകാനായി നാല് സഹപ്രവര്‍ത്തകര്‍ കാറില്‍ ലിഫ്റ്റ് തരികയായിരുന്നു എന്ന് യുവതി പോലീസിനോട് പറഞ്ഞു. മയക്കുമരുന്ന് കലര്‍ന്ന പാനീയം കുടിക്കാന്‍ കൊടുത്ത് ഇവരെ ബോധംകെടുത്തി. തുടര്‍ന്ന് നാലുപേരും ഓടുന്ന വാഹനത്തില്‍വെച്ച്തന്നെ ഇവരെ മാറി മാറി പീഡിപ്പിച്ചു.

പാതി ബോധം തെളിഞ്ഞ യുവതിയെ റോഡരികില്‍ തള്ളിയിട്ട് ഇവര്‍ കടന്നുകളയുകയായിരുന്നു. രവീന്ദ്ര, ലോകേന്ദ്ര എന്നിവരാണ് തന്നെ പീഡിപ്പിച്ചവരെന്ന് യുവതി പോലീസിനോട് പറഞ്ഞു. രാകേഷ്, ജയ് സിംഗ് എന്നിവരാണ് ഇവരുടെ കൂടെയുണ്ടായിരുന്നത്.

കിഴക്കന്‍ ദില്ലിയിലെ മധു വിഹാര്‍ സ്വദേശിയാണ് പീഡനത്തിന് ഇരയായ സ്ത്രീ. ഗൗതം ബുദ്ധനഗറിലാണ് ഇവരും കുറ്റവാളികളായ നാലുപേരും ജോലി ചെയ്യുന്നത്.

English summary
40-year-old woman was allegedly gang-raped in a moving car by two of her colleagues in Delhi.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X