വീഡിയോ ചാറ്റിംഗിലൂടെ നീലച്ചിത്രനിര്‍മ്മാണം
കൊളംബോ:ശ്രീലങ്കന്‍ വംശജനും സ്വീഡനിലെ പ്രൊഫസറുമായ വ്യക്തിയെ പൊലീസ് അറസ്റ്റ് ചെയ്തു. വീഡിയോ ചാറ്റിംഗിലൂടെ വിദ്യാര്‍ത്ഥിനികളുടേയും മറ്റ് സ്ത്രീകളുടേയും നഗ്ന ചിത്രങ്ങള്‍ കൈവശപ്പെടുത്തിയ ശേഷം നീലച്ചിത്രങ്ങളില്‍ അഭിനയിക്കുന്നതിന് ഇവരെ ബ്ളാക്ക്മെയില്‍ ചെയ്തതിനെത്തുടര്‍ന്നാണ് അറസ്റ്റ്. സ്‌കൈപ്പിലൂടെ സ്ത്രീകളോട് സംസാരിക്കുകയും വളരെപെട്ടന്ന് തന്നെ അവരുമായി സൗഹൃദത്തിലാവുകയും ചെയ്യുന്നതാണ് ഇയാളുടെ പതിവ്.

തുടര്‍ന്ന് പെണ്‍കുട്ടകളോട് അവരുടെ നഗ്ന ചിത്രങ്ങള്‍ ഇയാള്‍ ആവശ്യപ്പെടും.
ചിത്രങ്ങള്‍ കൈക്കലാക്കിക്കഴിഞ്ഞാല്‍ തന്റെ ആവശ്യങ്ങള്‍ നേടുന്നതിനായി ഇയാള്‍ പെണ്‍കുട്ടികളെ ഭീഷണിപ്പെടുത്തും. ലൈംഗിക ചൂഷണത്തിനും , നീലച്ചിത്ര നിര്‍മ്മാണത്തിനും വേണ്ടിയാണ് പെണ്‍കുട്ടികളെ ഉപയോഗിക്കുന്നത്. ശ്രീലങ്കയിലെ വെയാന്‍ഗൊണ്ടയിലാണ് പ്രൊഫസറുടെ താമസം. സ്വീഡനിലാണ് ഇദ്ദേഹം ജോലിചെയ്യുന്നത്.
വിവാഹിതനും രണ്ട് കുട്ടികളുടെ പിതാവുമാണ് ഇയാള്‍. ശ്രീലങ്കയിലെ ആഡംബര ഹോട്ടലുകളില്‍ താമസിക്കുകയും പെണ്‍കുട്ടികളെ അവിടേക്ക് വരാന്‍ ആവശ്യപ്പെടുകയുമായിരുന്നു ഇയാള്‍. സിഐഡിയാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഇയാളുടെ ഡ്രൈവറെയും കസ്റ്റഡിയിലെടുത്തു. പ്രൊഫസറെ കൊളംബോ മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കി. ലങ്ക മിററാണ് വാര്‍ത്ത പുറത്ത് വിട്ടത്.












Click it and Unblock the Notifications