നഴ്‌സറി വിദ്യാര്‍ത്ഥിക്ക് പ്രകൃതി വിരുദ്ധ പീഡനം
നോയിഡ: നാല് വയസ്സുള്ള നഴ്‌സറി സ്‌കൂള്‍ വിദ്യാര്‍ത്ഥിയെ സ്‌കൂള്‍ ബസിലെ കണ്ടക്ടര്‍ ലൈംഗികമായി പീഡിപ്പിച്ചു. നോയിഡയിലെ ഒരു പ്രമുഖ സ്‌കൂളിലെ വിദ്യാര്‍ത്ഥിക്കാണ് പീഡനമേറ്റത്.
ഗാസിയാബാദിനടുത്ത് വൈശാലി മേഖലയിലാണ് സംഭവം . സ്‌കൂള്‍ വിദ്യാര്‍ത്ഥികളെ കൊണ്ടുരപോകുന്ന ബസ്സിലെ കണ്ടക്ടറാണ് കുട്ടിയെ പീഡിപ്പിച്ചത്. സ്‌കൂള്‍ അധികൃതര്‍ ഏര്‍പ്പെടുത്തിയ ബസ് അല്ല ഇതെന്നും രക്ഷിതാക്കളുടെ നേതൃത്വത്തില്‍ ഏര്‍പ്പാടാക്കിയതാണ് എന്നും സ്‌കൂള്‍ അധികൃതര്‍ വ്യക്തമാക്കി.
2013 ജൂലായ് 25 നാണ് സംഭവം നടക്കുന്നത്. സ്‌കൂളില്‍ നിന്ന് തിരിച്ചുവരുമ്പോഴാണ് കണ്ടക്ടര്‍ കുട്ടിയെ ഉപദ്രവിച്ചത്. രാവിലെ ഏഴ് മണിക്കാണ് കുട്ടി ബസ് കയറി സ്‌കൂളിലേക്ക് പോയത്. ഉച്ചക്ക് 1.30 ഓടെ തിരിച്ച് സ്‌റ്റോപ്പില്‍ വന്നിറങ്ങിയ കുട്ടി വല്ലാതെ കരയുന്നുണ്ടായിരുന്നു. രക്ഷിതാക്കള്‍ വിവരം അന്വേഷിച്ചപ്പോഴാണ് കണ്ടക്ടര്‍ തന്നെ ഉപദ്രവിച്ച കാര്യം കുട്ടി പറഞ്ഞത്.
ഉടന്‍തന്നെ രക്ഷിതാക്കള്‍ തൊട്ടുത്തുള്ള ഇന്ദ്രാപുരം പോസീസ് സ്‌റ്റേഷനില്‍ വിവരം അറിയിച്ചു. സ്‌കൂള്‍ ബസിന്റെ ഉടമയെ പോലീസ് ഫോണില്‍ ബന്ധപ്പെടാാന്‍ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. തുടര്‍ന്നാണ് കണ്ടക്ടര്‍ക്ക് വേണ്ടിയുള്ള അന്വേഷണം തുടങ്ങിയത്. 2013 ജൂലായ് 26 ന് ബസിലെ കണ്ടക്ടറായ കലുവ എന്ന 19 വയസ്സുകാരനെ പോലീസ് അറസ്റ്റ് ചെയ്തു. ഇയാള്‍ക്കെതിരെ ശിശു സംരക്ഷണ നിയമ പ്രകാരം കേസെടുത്തതായി പോലീസ് അറിയച്ചു.
കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ ഗാസിയാ ബാദില്‍ നടക്കുന്ന മൂന്നാമത്തെ സമാന സംഭവമാണിത്.












Click it and Unblock the Notifications