കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രതിമൂര്‍ച്ഛയ്ക്കും ഒരു അന്താരാഷ്ട്രദിനം?

Google Oneindia Malayalam News

ലണ്ടന്‍: രതിമൂര്‍ച്ഛയ്ക്കും ഒരു ദിവസമോ, ഞെട്ടാന്‍ വരട്ടെ അങ്ങനെയൊന്നുണ്ട്. ഇതു പക്ഷേ അതല്ല, ഇത് അന്താരാഷ്ട്ര വനിതാ രതിമൂര്‍ച്ഛാ ദിനമാണ്. ആണുങ്ങള്‍ക്കിതില്‍ കാര്യമൊന്നുമില്ല എന്നര്‍ത്ഥം. അന്താരാഷ്ട്ര രതിമൂര്‍ച്ഛ ദിനം എന്നൊന്നുണ്ടായിരുന്നു. അത് പക്ഷേ ജൂലൈയില്‍. ഇത് വനിതാ രതിമൂര്‍ച്ഛാ ദിനമാണ്.

ഇനിയും കൃത്യമായി ചട്ടക്കൂടിന് കീഴടങ്ങാത്ത അത്ഭുത പ്രതിഭാസമത്രെ സ്ത്രീകളുടെ രതിമൂര്‍ച്ഛ. ലൈംഗികബന്ധത്തിനിടെ ലോകത്ത് മൂന്നിലൊന്ന് സ്ത്രീകള്‍ മാത്രമാണ് രതിമൂര്‍ച്ഛയില്‍ എത്തുന്നത് എന്നാണ് പഠനങ്ങള്‍. നിരവധി സ്ത്രീകള്‍ ഇനിയും രതിമൂര്‍ച്ഛയെന്തെന്ന് അറിഞ്ഞിട്ടുപോലുമില്ല എന്നും പഠനങ്ങള്‍ പറയുന്നു.

orgasm day

രതിമൂര്‍ച്ഛയിലെത്താനുള്ള സ്ത്രീകളുടെ അവകാശത്തിനായി ഒരു ദിവസം. ചിന്തിക്കാന്‍ പോലും പ്രയാസം തോന്നുന്ന ഈ ആശയം ആദ്യമായി ഉയര്‍ന്നുവന്നത് ബ്രസീലിലാണ്. ഇന്ന് ബ്രസീലിലെ ഏറ്റവും പ്രശസ്തമായ അവധിദിനങ്ങളിലൊന്നാണ് ഇത്. സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ് വെബ്‌സൈറ്റുകളിലും സംഭവം സൂപ്പര്‍ഹിറ്റാണ്.

സ്ത്രീകളുടെ രതിമൂര്‍ച്ഛയെക്കുറിച്ച് വിദഗ്ധര്‍ പറയുന്നത് ഇങ്ങനെ. ഏതാണ്ട് 20 മിനുട്ടോളം വേണമത്രെ ഒരു സ്ത്രീക്ക് ആനന്ദത്തിന്റെ കൊടുമുടിയിലെത്താന്‍. എന്നാല്‍ പുരുഷനാകട്ടെ ഇത് വെറും ഏഴ് മിനുട്ടും. ശാരീരികവും മാനസികവുമായ പിരിമുറുക്കങ്ങള്‍ക്ക് നല്ല മരുന്നാണ് രതിമൂര്‍ച്ഛ എന്നത് പരക്കെ അംഗീകരിക്കപ്പെട്ട കാര്യമാണ്.

പ്രായമേറുന്തോറും രതിമൂര്‍ച്ഛയിലെത്താനുള്ള സാധ്യതയും കൂടുമെന്നാണ് വിദഗ്ധമതം. 40നും 50 നും ഇടയിലുളളവരില്‍ 70 ശതമാനം പേര്‍ രതിമൂര്‍ച്ഛയിലെത്തുമ്പോള്‍ 30 കളില്‍ ഇതു 65 ശതമാനം മാത്രമാണ്. എന്തായാലും രതിമൂര്‍ച്ഛയുമായി ബന്ധപ്പെട്ട സ്ത്രീകളുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാനാകും എന്ന പ്രതീക്ഷയാണ് ഈ ദിനം ആഘോഷിക്കുന്നവര്‍ക്ക്.

English summary
The International Day of the Female Orgasm, is a Brazilian holiday celebrated each year on August 8. The day is all about celebrating a woman's right to reach sexual climax.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X