Get Updates
Get notified of breaking news, exclusive insights, and must-see stories!

അമ്മയെ ലൈംഗികമായി പീഡിപ്പിച്ച അച്ഛനെ മകന്‍ കൊന്നു

Madhya Pradesh Map
ഭോപ്പാല്‍: അമ്മയെ ലൈംഗികമായി പീഡിപ്പിച്ച അച്ഛനെ മകന്‍ കോടാലി കൊണ്ട് വെട്ടിക്കൊന്നു. മധ്യപ്രദേശിലെ മാണ്ഡ്ല ജില്ലയിലെ സത്വാസ് ഗ്രമാത്തിലാണ് സംഭവം.

ഹരിപ്രസാദ്(46) എന്നയാളാണ് മരിച്ചത്. ഇയാള്‍ ഭാര്യയെ സ്ഥിരമായി ഉപദ്രിവിച്ചിരുന്ന ആളാണെന്ന് പോലീസ് പറയുന്നു. 2013 ആഗസ്റ്റ് ഏഴിന് രാത്രിയിലാണ് കൊലപാതകം നടന്നത്.

ഹരിപ്രസാദിന്റെ ഭാര്യ ഒരു മതചടങ്ങിന് ശേഷം അര്‍ദ്ധരാത്രിയോടെയാണ് വീട്ടിലെത്തിയത്. അപ്പോള്‍ ഹരിപ്രസാദ് ശാരീരിക ബന്ധത്തിലേര്‍പ്പെടാന്‍ ഭാര്യയെ നിര്‍ബന്ധിച്ചു. ഒരു വിധത്തില്‍ രക്ഷപ്പെട്ട് മകനും രണ്ട് പെണ്‍ മക്കളും കിടക്കുന്ന മുറിയില്‍ എത്തിയെങ്കിലും ഹരിപ്രസാദ് പിറകെയെത്തി ഉപദ്രവിക്കാന്‍ തുടങ്ങി.

ഇത് കണ്ട് സഹിക്കവയ്യാതെയാണ് 15 വയസ്സുകാരനായ മകന്‍ അച്ഛനെ കോടാലികൊണ്ട് വെട്ടിയത്. ഹരിപ്രസാദ് തത്ക്ഷണം മരിച്ചു. പിന്നീട് മക്കള്‍ മൂന്ന് പേരും കൂടി മൃതദേഹം ഗ്രാമത്തിന് പുറത്ത് കൊണ്ട് ചെന്നിട്ടു. നാട്ടുകാര്‍ വിവരമറിയിച്ച് പോലീസെത്തി നടത്തിയ അന്വേഷണത്തിലാണ് കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്.

ഹരിപ്രസാദ് സ്ഥിരം മദ്യപനായിരുന്നുവെന്നും ചിലപ്പോഴൊക്കെ ഇയാള്‍ സ്വന്തം പെണ്‍മക്കളേയും ലൈംഗികമായി പീഡിപ്പിച്ചിരുന്നുവെന്നും പോലീസ് പറയുന്നു. 14 ഉം 19 ഉം വയസ്സുള്ളവരാണ് പെണ്‍മക്കള്‍. 15 വയസ്സുകാരന്‍ മകനെ പോലീസ് അറസ്റ്റ് ചെയ്തു. കൊലപാതകത്തിന് ശേഷം മൃതദേഹം ഒളിപ്പിക്കാന്‍ ശ്രമിച്ചതിന് പെണ്‍മക്കള്‍ക്കെതിരേയും കേസുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
Are You Over 18?
By entering the site, you agree to our terms and conditions