പ്രകൃതിവിരുദ്ധം; 12കാരന്‍ കൊല്ലപ്പെട്ട നിലയില്‍

ഖടൗളിയില്‍ നിന്നും ചൊവ്വാഴ്ചയാണ് പന്ത്രണ്ട് വയസ്സുളള ബാലനെ കാണാതായത്. കുട്ടിക്ക് വേണ്ടിയുള്ള തിരച്ചില്‍ തുടരുകയായിരുന്നു ബന്ധുക്കളും വീട്ടുകാരും. ബുധനാഴ്ചയാണ് പന്ത്രണ്ടുകാരന്റെ മൃതദേഹം പോലീസ് കണ്ടെത്തിയത്. പ്രകൃതിവിരുദ്ധ പീഡനത്തിന് വിധേയനാക്കിയ ശേഷം ബാലനെ കൊലപ്പെടുത്തുകയായിരുന്നു എന്നാണ് പോലീസ് സംശയിക്കുന്നത്.
സംഭവത്തില്‍ പ്രതിഷേധിച്ച് നാട്ടുകാരില്‍ ചിലര്‍ ഖടൗളിയില്‍ ഹൈവേയില്‍ ഗതാഗതം തടഞ്ഞത് സംഘര്‍ഷത്തിന് ഇടയാക്കി. അക്രമികള്‍ക്ക് വേണ്ടിയുള്ള അന്വേഷണം ആരംഭിച്ചതായി ഡെപ്യൂട്ടി എസ് പി അരുണ്‍ സിരോഹി പറഞ്ഞു.
മറ്റൊരു സംഭവത്തില്‍ ദില്ലി സ്വദേശിയായ 40 കാരനെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. വ്യാപാരിയായ ഡി കെ ശര്‍മ എന്നയാളാണ് അജ്ഞാതരാല്‍ കൊല്ലപ്പെട്ടത്. ദില്ലി ജഹാംഗീര്‍ പുരിയിലെ താമസക്കാരനാണ് ഇയാള്‍. ഈ സംഭവത്തിലും കുറ്റക്കാരെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല.












Click it and Unblock the Notifications