പഞ്ചനക്ഷത്ര ഹോട്ടല്‍ ജീവനക്കാരിയെ ലുധിയാനയില്‍ കൂട്ട ബലാത്സംഗം ചെയ്തു
ലുധിയാന: ലോകെ വനിതാ ദിനം ആഘോഷിച്ചപ്പോള്‍ ലുധിനായനയില് ഒരു യുവതി പിച്ചിച്ചീന്തപ്പെടുകയായിരുന്നു. സുഹൃത്തിന്റെ വീട്ടില്‍ നിന്ന് മടങ്ങുകയായിരുന്ന യുവതിയെ കാറില്‍ തട്ടിക്കൊണ്ടുപോയാണ് പീഡിപ്പിച്ചത്.
ലുധിയാനയിലെ ഒരു പഞ്ചനക്ഷത്ര ഹോട്ടലിലെ ജീവനക്കാരിയായ 21 കാരിയാണ് പീഡനത്തിന് ഇരയായത്. നടന്നുപോകവെ കാറില്‍ പിടിച്ചുകയറ്റിയായിരുന്നു പീഡനം. കാറില്‍ മൂന്ന് പേരാണ് ഉണ്ടായിരുന്നത്.

പുലര്‍ച്ചെ ഒന്നേകാലോടെ ആയിരുന്നു സംഭവം. ജോലി കഴിഞ്ഞ് ഏഴ് മണിയോടെയാണ് പേയിംഗ് ഗസ്റ്റ് ആയി താമസിക്കുന്ന സ്ഥലത്തെത്തിയത്. പിന്നീട് സുഹൃത്തിന്റെ വീട്ടില്‍ പോയി. അവിടെ നിന്ന് മടങ്ങുമ്പോഴാണ് ഇവര്‍ കൂട്ട ബലാത്സംഗത്തിന് ഇരയായത്. സുഹൃത്തിന്റെ വീടിനടുത്ത് തന്നെയായിരുന്നു ഇവര്‍ താമസച്ചിരുന്നത്.
മാരുതി 800 കാറിലാണ് പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചത്. ഏറെ ദൂരം വാഹനം ഓടിച്ചൊണ്ടുപോതിന് ശേഷം ലോധി ക്ലബ്ബ് അണ്ടര്‍പാസില്‍ കാര്‍ നിര്‍ത്തി മാറിമാറി ബലാത്സംഗം ചെയ്യുകയായിരുന്നു എന്നാണ് മൊഴി. പിന്നീട് റോഡരികില്‍ വലിച്ചെറിഞ്ഞ് അക്രമികള്‍ രക്ഷപ്പെട്ടു. ഇവരുടെ കാറിന്റെ മുന്നിലെ നമ്പര്‍ പ്ലേറ്റ് കറുത്ത തുണികൊണ്ട് മറച്ചിരുന്നതായി യുവതി മൊഴി നല്‍കിയിട്ടുണ്ട്.
മറ്റൊരു സ്ത്രീയെ ബലാത്സംഗം ചെയ്ത കാര്യം അക്രമികള്‍ പറയുന്നുണ്ടായിരുന്നു എന്നാണ് യുവതി പോലീസിനോട് പറഞ്ഞത്. എതിര്‍ത്താല്‍ ദില്ലി കൂട്ട ബലാത്സംഗത്തില്‍ നിര്‍ഭയക്ക് സംഭവിച്ചത് പോലെ ആയിരിക്കും അനുഭവം എന്നും ഭീഷണിപ്പെടുത്തിയത്രെ.
-
സോഷ്യൽ മീഡിയ താരം 'ഗുണ്ട ബിനു' അന്തരിച്ചു; കുറിപ്പുമായി നടി സ്നേഹ ശ്രീകുമാർ -
'ദിലീപ് മണ്ടനായിരിക്കും.. ഉടൻ വരും ആ മഹാൻ വിഗ്ഗും റോസ് പൗഡറും ഇട്ട്, തെറി വിളിപ്പിക്കും';ശാന്തിവിള ദിനേശ് -
സഹനത്തിന്റെയും ഉയർത്തെഴുന്നേൽപ്പിന്റെയും ഈസ്റ്റർ; നേരാം കുടുംബത്തിനും മാലോകർക്കും ആശംസകൾ -
സ്വർണ വിലയിൽ 17 ശതമാനത്തിൻ്റെ ഇടിവ്; ഇനിയൊരു തിരിച്ചുവരവ് ഇല്ലേ? തിരിച്ചടിക്കുള്ള കാരണങ്ങൾ -
ബിഗ് ടിക്കറ്റിൽ വീണ്ടും മലയാളി തിളക്കം; അതും 50 കോടി രൂപയുടെ വമ്പൻ സമ്മാനം..! ഷാജിക്ക് ഭാഗ്യനേട്ടം -
അബിൻ-വീണ പോരാട്ടം പ്രവചനാതീതം, റോഷി അഗസ്റ്റിൻ തോൽക്കും, കടന്നപ്പള്ളിക്ക് വെല്ലുവിളി, പ്രവചിച്ച് സർവേ -
പവർഫുൾ കുബേര യോഗം വിഷു ദിനത്തിൽ; ഈ രാശിക്കാരിലേക്ക് പണം ഒഴുകിവരും, നല്ല ജോലി കിട്ടും..! -
സംസ്ഥാനത്ത് നാല് ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാധ്യത; യെല്ലോ അലർട്ട്, കാറ്റ് വീശിയേക്കും, ഇടിമിന്നൽ സൂക്ഷിക്കുക -
അമേരിക്കക്ക് വൻ തിരിച്ചടി; 24 മണിക്കൂറിനിടെ രണ്ടാമത്തെ യുദ്ധവിമാനവും ഇറാൻ തകർത്തു -
ബെംഗളൂരുവിലെ ഗതാഗത കുരുക്ക് ഇനി സ്വപ്നം മാത്രം; മെഹ്ക്രി സർക്കിളിൽ ഫ്ലൈഓവർ വരുന്നു, ചിലവ് 420 കോടി! -
വിജയ് പ്രചാരണ വാഹനത്തില്‍ നിന്ന് നിയന്ത്രണം വിട്ടു; റോഡ് ഷോ വീഡിയോ വൈറല്‍, ഇതാണ് കാരണം -
അന്യഗ്രഹജീവികളുടെ രഹസ്യ ഫയലുകൾ തുറക്കാൻ ട്രംപിന്റെ ഉത്തരവ്! നെഞ്ചിടിപ്പോടെ ലോകം












Click it and Unblock the Notifications