വിവാഹം കഴിയ്ക്കാന്‍ കാമുകനൊപ്പം പോയ 21 കാരി കൂട്ടബലാത്സംഗത്തിനിരയായി
മുംബൈ: മുംബൈയിലെ ഭിവന്‍ഡിയില്‍ 21കാരിയെ കൂട്ടബലാത്സംഗം ചെയ്തു. പെണ്‍കുട്ടിയുടെ കാമുകനും മറ്റ് രണ്ട് യുവാക്കളും ചേര്‍ന്നാണ് കൂട്ടബലാത്സംഗം ചെയ്തത്. വിവാഹം കഴിയ്ക്കാനെന്ന് പറഞ്ഞ് പെണ്‍കുട്ടിയെ വീട്ടില്‍ നിന്ന് കൂട്ടിക്കൊണ്ട് പോയാണ് ബലാത്സംഗം ചെയ്തത്. ഞായറാഴ്ചയാണ് സംഭവം നടന്നത്. ചൊവ്വാഴ്ചയാണ് പെണ്‍കുട്ടി പൊലീസില്‍ പരാതി നല്‍കിയത്.
ഗജനി ചൗധരി, ഇജാസ് അഹമ്മദ്, രാം പ്രവേശ് ചവാന്‍ എന്നിങ്ങനെ മൂന്ന് യുവാക്കളാണ് പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തത്. ഇതില്‍ ഗജനി ചൗധരിയുമായി പെണ്‍കുട്ടി പ്രണയത്തിലായിരുന്നു. വിവാഹം കഴിയ്ക്കാന്‍ എന്ന പേരിലാണ് ഞായറാഴ്ച വൈകിട്ടോടെ യുവാവ് പെണ്‍കുട്ടിയെ കൂട്ടിക്കൊണ്ട് പോയത്.

എന്നാല്‍ പെണ്‍കുട്ടിയെ വീടിന് വളരെ അകലെയായി ആളൊഴിഞ്ഞ പ്രദേശത്ത് എത്തിയ്ക്കുകയും കൂട്ടബലാത്സംഗം ചെയ്യുകയുമായിരുന്നു. മൂവര്‍ സംഘമാണ് പെണ്‍കുട്ടിയെ വീട്ടില്‍ നിന്നും കൂട്ടിക്കൊണ്ട് പോയത്. താന്‍ കാമുകനെ ഏറെ വിശ്വസിച്ചരുന്നതായി പെണ്‍കുട്ടി പൊലീസിനോട് പറഞ്ഞു.
പരാതിയെത്തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തില്‍ രാംപ്രവേശ് ചവാന്‍ എന്നായാള്‍ അറസ്റ്റിലായി. മറ്റ് രണ്ട് പേര്‍ക്കായുള്ള തിരച്ചില്‍ വ്യാപകമാക്കിയിട്ടുണ്ട്. 20 നും 25 നും ഇടയില്‍ പ്രായമുള്ളവരാണ് പ്രതികള്‍.












Click it and Unblock the Notifications