ബധിരയും ഊമയുമായ പെണ്‍കുട്ടി ക്രൂരമായി പീഡിപ്പിക്കപ്പെട്ടു
കന്ദമല്‍: ബധിരയും ഊമയുമായ പെണ്‍കുട്ടി ക്രൂരമായി പീഡിപ്പിക്കപ്പെട്ടു. പെണ്‍കുട്ടിയുടെ വീടിന് അടുത്തുള്ള യുവാവാണ് പീഡിപ്പിച്ചത്.
പെണ്‍കുട്ടിയുടെ അമ്മ നല്‍കിയ പരാതിയില്‍ സുജിത് കുമാര്‍ എന്ന യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. വിവാഹിതനും ഒരു കുട്ടിയുടെ പിതാവുമാണ് അറസ്റ്റിലായ സുജിത്ത് കുമാര്‍.

വീട്ടില്‍ ആരും ഇല്ലാത്ത സമയം നോക്കി വെള്ളം കുടിക്കാന്‍ എന്ന വ്യാജേന എത്തിയതാണ് സുജിത്ത്. ഊമയായതിനാല്‍ ബഹളം വെയ്ക്കുന്നതിന് പോലും പെണ്‍കുട്ടിയ്ക്ക് കഴിഞ്ഞില്ല.
കൂലി പണിക്കാരായ മാതാപിതാക്കള്‍ വീട്ടില്‍ എത്തുമ്പോഴാണ് പീഡിപ്പിക്കപ്പെട്ട വിവരം അറിയുന്നത്. പെണ്‍കുട്ടിയെ കഴിഞ്ഞ ദിവസം വൈദ്യ പരിശോധനയ്ക്ക് വിധേയയാക്കി. പീഡനക്കുറ്റത്തിന് യുവാവിനെതിരെ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.












Click it and Unblock the Notifications