ബെംഗളൂരു ടെന്നിസ് ക്ലബ്ബില്‍ 30കാരിയെ കൂട്ടബലാത്സംഗം ചെയ്തു
ബെംഗളൂരു: ഐ ടി നഗരമായ ബെംഗളൂരുവില്‍ സ്ത്രീകള്‍ക്ക് നേരെ വീണ്ടും അതിക്രമം. നഗരത്തിലെ പ്രശസ്തമായ ടെന്നീസ് ക്ലബ്ബില്‍ വെച്ച് 30 കാരിയെ രണ്ടുപേര്‍ ചേര്‍ന്ന് ബലാത്സംഗം ചെയ്ത സംഭവമാണ് ഒടുവിലത്തേത്. കഴിഞ്ഞ ആഴ്ച ബെംഗളൂരുവിലെ ഹൊസ്‌കോട്ടെയില്‍ ഓടുന്ന ബസ്സില്‍ വെച്ച് 18 കാരിയെ ബസ് ഡ്രൈവറും സഹായിയും ചേര്‍ന്ന് ബലാത്സംഗം ചെയ്ത ശേഷം റോഡില്‍ ഉപേക്ഷിച്ചിരുന്നു.
ടെന്നീസ് ക്ലബില്‍ മെംബറാകാന്‍ എത്തിയ 30 കാരിയാണ് പീഡനത്തിന് ഇരയായത്. തുംകൂര്‍ സ്വദേശിനിയാണ് ഇവര്‍. ബുധനാഴ്ചയാണ് മെമ്പര്‍ഷിപ്പെടുക്കാനായി ഇവര്‍ ക്ലബ്ലിലെത്തിയത്. നേരം വൈകി എന്നും പിറ്റേന്ന് വരാനും ഇവരോട് ക്ലബ്ബ് അധികൃതര്‍ ആവശ്യപ്പെട്ടു. രാത്രി ഒമ്പത് മണി വരെ കാത്തിരുന്ന ശേഷം താമസസ്ഥലമായ ഹോട്ടലിലേക്ക് പോകവേയാണ് ക്ലബ്ബിലെ സെക്യൂരിറ്റി ജീവനക്കാര്‍ ഇവരെ പീഡിപ്പിച്ചത്.

യുവതിയുടെ പരാതിപ്രകാരം ക്ലബ്ബിലെ രണ്ട് സെക്യൂരിറ്റി ജീവനക്കാരെ പോലീസ് അറസ്റ്റ് ചെയ്തു. ഐ പി സി 376 പ്രകാരം ഇരുവര്‍ക്കും എതിരെ ബെംഗളൂരു പോലീസ് കേസെടുത്തു. പരാതിക്കാരിയായ യുവതിയെയും രണ്ട് സെക്യൂരിറ്റി ജീവനക്കാരെയും വൈദ്യപരിശോധനയ്ക്ക് വിധേയരാക്കി. പരാതിക്കാരിയില്‍ പോലീസ് വിശദമായി മൊഴിയെടുക്കും. ബെംഗളൂരു പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.












Click it and Unblock the Notifications