കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

70 കാരിയായ വയോധികയെ മകന്‍ ബലാത്സംഗം ചെയ്തു

  • By ഭദ്ര
Google Oneindia Malayalam News

റായ്പൂര്‍: അമ്മയെ ബലാത്സംഗം ചെയ്ത കേസില്‍ 40 കാരനെ ചണ്ഡീഗഡ് പോലീസ് അറസ്റ്റ് ചെയ്തു. 70 കാരിയായ വയോധികയാണ് മകന്റെ ക്രൂരമായ ബലാത്സംഗത്തിന് ഇരയായത്.

മകന്‍ തന്നെ പീഡിപ്പിച്ചതായി മകളോട് അമ്മ പറഞ്ഞതിനെ തുടര്‍ന്നാണ് പോലീസില്‍ പരാതി നല്‍കിയത്. മദ്യത്തിന്റെ ലഹരിയിലാണ് അമ്മയെ ആദ്യം പീഡിപ്പിച്ചത് പീന്നീട് ഇത് ആവര്‍ത്തിക്കുകയായിരുന്നു എന്നും വൃദ്ധ പറയുന്നു.

 മകന്‍ ബലാത്സംഗം ചെയ്തു

മകന്‍ ബലാത്സംഗം ചെയ്തു


സ്വന്തം അമ്മയെ ബലാത്സംഗം ചെയ്ത കേസില്‍ മകന്‍ അറസ്റ്റില്‍. 70 കാരിയായ വയോധികയെ 40 കാരനായ മകന്‍ പീഡിപ്പിക്കുകയായിരുന്നു.

മാനസിക പ്രശ്‌നങ്ങള്‍ ഇല്ല

മാനസിക പ്രശ്‌നങ്ങള്‍ ഇല്ല


സ്വന്തം അമ്മയെ പീഡിപ്പിച്ച ഇയാള്‍ക്ക് ഏതെങ്കിലും തരത്തിലുള്ള മാനസിക പ്രശ്‌നങ്ങള്‍ ഉണ്ടോ എന്നാണ് പോലീസ് ആദ്യം അന്വേഷിച്ചത്.എന്നാല്‍ ഇയാള്‍ മാനസികമായും ശാരീരികപരമായും ആരോഗ്യവാനാണ് എന്നായിരുന്നു റിപ്പോര്‍ട്ട്

മകളോട് പറഞ്ഞു

മകളോട് പറഞ്ഞു

ഏപ്രില്‍ 14 നാണ് വയോധിക ആദ്യമായി പീഡിപ്പിക്കപ്പെട്ടത്. തുടര്‍ന്ന് വൃദ്ധയെ ബാത്ത് റൂമില്‍ പിന്തുടര്‍ന്ന് പീഡിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും വീടിന് പുറത്തേക്ക് ഓടി രക്ഷപ്പെടുകയായിരുന്നു. വീട്ടില്‍ മകനോടൊപ്പം ഒറ്റയ്ക്ക് താമസിക്കുന്ന ഇവരെ തുടര്‍ന്നും പീഡിപ്പിക്കാന്‍ ആരംഭിച്ചപ്പോഴാണ് മകളോട് തുറന്ന് പറഞ്ഞത്. പിന്നീട് പോലീസില്‍ പരാതി നല്‍കി.
 അമ്മയുടെ വാക്കുകള്‍

അമ്മയുടെ വാക്കുകള്‍


'നിന്നെ പ്രസവിച്ച അമ്മയാണ് ഞാന്‍, എന്നോട് നീ ഇങ്ങനെ ചെയ്യരുത്.' എന്നെല്ലാം കരഞ്ഞ് പറഞ്ഞിട്ടും തന്നെ ക്രൂരമായി പീഡിപ്പിക്കുകയായിരുന്നു എന്ന് അമ്മ പറയുന്നു.

 അറസ്റ്റ്

അറസ്റ്റ്


വയോധികയുടെ പരാതിയില്‍ പോലീസ് ഇയാളെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തു. ഇയാളുടെ പേരും മറ്റ് വിവരങ്ങളും പുറത്ത് വിട്ടിട്ടില്ല. ഐപിസി സെക്ഷന്‍ 375,367 എന്നിങ്ങനെ കേസ് എടുത്തിട്ടുണ്ട്.

English summary
The Bemetara Police in Chhattisgarh arrested a 40-year-old man on charges of repeatedly raping his 70-year-old mother. The elderly woman shared her ordeal with her daughter who lodged a complaint with police.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X