Get Updates
Get notified of breaking news, exclusive insights, and must-see stories!

ഈ വര്‍ഷത്തെ ഞെട്ടിപ്പിയ്ക്കുന്ന അഞ്ച് 'ലൈംഗിക ദുരന്തങ്ങള്‍'

ലോകത്തിലെ തന്നെ ഏറ്റവും മനോഹരമായ കാര്യങ്ങളാണ് പ്രണയവും രതിയും. ഇവ രണ്ടും ഇല്ലെങ്കില്‍ ഈ ലോകം എത്രമാതരം വിരസവും അരസികവും ആയിപ്പോയേനെ.

ലൈംഗികതയുടെ ആസ്വാദ്യതയുടെ കാര്യത്തിലുള്ള ഘടകങ്ങളെ ഒരിയ്ക്കലും തള്ളിക്കളയാന്‍ കഴിയില്ല. ഏകപക്ഷീയമായ ലൈംഗിക ആക്രമണങ്ങളെ-അത് ആര് തമ്മില്‍ ആയാലും- ബലാത്സംഗങ്ങളായി മാത്രമേ കാണാന്‍ കഴിയൂ.

എന്നാല്‍ ഇവിടെ പറയുന്നത് അത്തരം ദുരന്തങ്ങളെ കുറിച്ചല്ല. പരസ്പര സമ്മത്തോടെ, ഏറെ ഇഷ്ടത്തോടെ രതിയില്‍ ഏര്‍പ്പെട്ടുകൊണ്ടിരിയ്‌ക്കേ സംഭവിച്ച ചില ദുരന്തങ്ങളെ കുറിച്ചാണ്....(കടപ്പാട്:ടൈംസ് ഓഫ് ഇന്ത്യ)

സ്ഥല ദുരന്തം

സ്ഥല ദുരന്തം

രതിയില്‍ കാല്‍പനികതയ്ക്ക് വലിയ സ്ഥാനമാണുള്ളത്. എന്നാല്‍ സുരക്ഷിതത്വം നോക്കാതെ കാല്‍പനികത നോക്കി പോയാല്‍ സംഭവിയ്ക്കുക വലിയ ദുരന്തമായേക്കും.

ഫ്രഞ്ച് ദമ്പതിമാര്‍

ഫ്രഞ്ച് ദമ്പതിമാര്‍

ഫ്രാന്‍സിലെ വോബന്‍ കോട്ടയുടെ മതില്‍ക്കെട്ടിന് മുകളില്‍ വച്ച് രതിയിലേര്‍പ്പെട്ട ഫ്രഞ്ച് ദമ്പതിമാര്‍ക്ക് എന്താണ് സംഭവിച്ചതെന്നോ...? താഴെ ഇംഗ്ലീഷ് ചാനലിലേയ്ക്ക് വീണ് രണ്ട് പേരും മരിച്ചു. ആഗസ്‌ററ് മാസത്തിലാണ് സംഭവം. 'ഇന്‍ഡിപ്പെന്‍ഡന്റ്' ആണ് ഈ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരുന്നത്.

ആരോഗ്യം പ്രശ്‌നമാണ്

ആരോഗ്യം പ്രശ്‌നമാണ്

ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്ന പങ്കാളികളുടെ ആരോഗ്യം ഒരു പ്രധാന ഘടകം തന്നെയാണ്. ഇവിടേയും കാല്‍പനികതയ്ക്ക് വലിയ വിലയൊന്നും ഇല്ല.

ഹൃദായാഘാതം കൊന്നത് രണ്ട് പേരേയും

ഹൃദായാഘാതം കൊന്നത് രണ്ട് പേരേയും

നവംബറിലായിരുന്നു സംഭവം. 67 ഉം 63 ഉം വയസ്സുളള കനേഡിയന്‍ ദമ്പതിമാര്‍ രതിയിലേര്‍പ്പെട്ടത് ഒരു റിസോര്‍ട്ടിലെ ബാത്ത് ടബ്ബില്‍ വച്ചായിരുന്നു. ഭര്‍ത്താവ് ഹൃദയാഘാതം വന്ന് മരിച്ചു. ഭാര്യ ടബ്ബിലെ വെള്ളത്തില്‍ ശ്വാസം കിട്ടാതെ മുങ്ങി മരിച്ചു.

വിധിയെ തടുക്കാന്‍

വിധിയെ തടുക്കാന്‍

വിധിയെ തടുക്കാന്‍ ലോകത്ത് ആര്‍ക്കും കഴിയില്ലെന്നാണ് പറയുക. ചിലപ്പോള്‍ വിധി നമ്മളെ വേട്ടയാടുക ജീവിതത്തിലെ ഏറ്റവും മനോഹരമായ നിമിഷങ്ങള്‍ ആസ്വദിയ്ക്കുമ്പോഴായിരിയ്ക്കും.

റഷ്യന്‍ രാഷ്ട്രീയക്കാരിയുടെ വിധി

റഷ്യന്‍ രാഷ്ട്രീയക്കാരിയുടെ വിധി

റഷ്യയിലെ ഒരു രാഷ്ട്രീയ നേതാവായിരുന്നു 30 കാരിയായ ഒക്‌സാന ബൊബ്രോസ്‌കായ. ബോംബ് സ്‌ഫോടനത്തിലാണ് ഒക്‌സാനയും ഭര്‍ത്താവും മരിച്ചത്. ഇരുവരും കാറില്‍ വച്ച് രതിയിലേര്‍പ്പെട്ടുകൊണ്ടിരിയ്ക്കുമ്പോഴായിരുന്നു ബോംബ് സ്‌ഫോടനം ഉണ്ടായത്.

ചതിയ്ക്കുത്തരം

ചതിയ്ക്കുത്തരം

ലൈംഗികതയേക്കാള്‍ ചര്‍ച്ച ചെയ്യപ്പെട്ടിട്ടുള്ള വാക്കായിരിക്കും വിവാഹേതര ലൈംഗികത എന്നത്. ഇത് ചതിയാണോ അല്ലയോ എന്നതൊക്കെ തര്‍ക്ക വിഷയമാകാം. പക്ഷേ വലിയ ദുരന്തങ്ങളിലേയ്ക്ക് ഇവ നയിക്കാറുണ്ട്.

ഫിലാഡല്‍ഫിയയിലെ അവിഹിതം

ഫിലാഡല്‍ഫിയയിലെ അവിഹിതം

ഫിലാഡല്‍ഫിയയിലെ ഫെയര്‍മൗണ്ട് പാര്‍ക്കില്‍ നവംബര്‍ മാസത്തിലായിരുന്നു സംഭവം. 27 കാരനായ ഷാക്കൂര്‍ അര്‍ലൈനും 32 കാരിയായ ലിസ സ്മിത്തും വെടിയേറ്റ് മരിച്ചു. ഒരു എസ് യുവിയുടെ പിന്‍സീറ്റില്‍ രതിയിലേര്‍പ്പെട്ടുകൊണ്ടിരിയ്‌ക്കെയായിരുന്നു ഇത്. കാറിന്റെ ഡോര്‍ തുറന്ന് ഒമ്പത് തവണ നിറയൊഴിച്ചു. രണ്ട് പേരും പങ്കാളികളെ വഞ്ചിച്ചുകൊണ്ടിരിയ്ക്കുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ട്.

പ്രായം പ്രശ്‌നമാണോ

പ്രായം പ്രശ്‌നമാണോ

പ്രണയത്തിനും രതിയ്ക്കും പ്രായം ഒരു പ്രശ്‌നമേ അല്ലെന്നാണ് പറയാറുള്ളത്. എന്നാല്‍ പ്രായം പരിഗണിയ്ക്കപ്പെടുക തന്നെ വേണം

 91 കാരിയുടെ മരണം

91 കാരിയുടെ മരണം

പോര്‍ച്ചുഗീസ് സ്വദേശിയായ 91 കാരിയുടെ മരണം വാര്‍ത്തയായത് ഡിസംബര്‍ ആദ്യവാരത്തിലാണ്. അരയ്ക്ക് താഴെ നഗ്നയായിട്ടാണ് ഇവരുടെ മൃതദേഹം കണ്ടെത്തിയത്. കൈയ്യില്‍ ഒരു 'സെക്‌സ് ടോയും' ഉണ്ടായിരുന്നു. പിന്നീടാണ് സത്യം പുറത്ത് വന്നത്. അയല്‍വാസിയുമായി ഇവര്‍ ഒരു 'സെക്‌സ് ഗെയിമില്‍' ഏര്‍പ്പെട്ടുകൊണ്ടിരിയ്ക്കുകയായിരുന്നു. ഗുരുതരമായ പരിക്കുകളാണ് മരണകാരണം.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
Are You Over 18?
By entering the site, you agree to our terms and conditions