ബെംഗളൂരുവില്‍ 5 വയസ്സുകാരിയെ 15 കാരന്‍ ബലാത്സംഗം ചെയ്തു
ബെംഗളൂരു: അഞ്ചുവയസ്സുകാരിയെ 15 കാരന്‍ ബലാത്സംഗം ചെയ്തു. ബെംഗളൂരു അവലഹള്ളിയിലാണ് സംഭവം. കഴിഞ്ഞ വെള്ളിയാഴ്ച 15 കാരന്‍ കുട്ടിയുടെ വീട്ടില്‍വച്ച് പീഡിപ്പിക്കുകയായിരുന്നു. അവലഹള്ളി പോലിസ് കേസെടുത്തു.
സംഭവത്തെകുറിച്ച് പോലിസ് പറയുന്നതിങ്ങനെ പീഡനത്തിനിരയായ കുട്ടിയും പ്രതിയും അയല്‍ വാസികളാണ്. കുട്ടിയുടെ വീട്ടില്‍ വച്ച് പീഡിപ്പിക്കുകയായിരുന്നു. എന്നാല്‍ കുട്ടിയുടെ സ്വഭാവത്തില്‍ മാറ്റം തോന്നിയതില്‍ അമ്മ കാര്യങ്ങള്‍ അന്വേഷിക്കുകയായിരുന്നു. ഇതേതുടര്‍ന്ന് കുട്ടി കാര്യങ്ങള്‍ വിവരിച്ചു. നവംബര്‍ ഏഴിനാണ് കേസിനാസ്പദമായ സംഭവം നടന്നത്.

തുടര്ർന്ന് പിന്നിട് കുട്ടിയുടെ അമ്മ അവലഹള്ളി പോലിസില്‍ പരാതി നല്‍കുകയായിരുന്നു. സംഭവത്തെ തുടര്‍ന്ന് കുട്ടിയെ വൈദ്യ പരിശോധനയ്ക്ക് വിധേയമാക്കിയതിലൂടെ പീഡനത്തിനിരയായിട്ടുണ്ടെന്ന് തെളിഞ്ഞു. പ്രതി അഞ്ചാം ക്ലാസ്സില്‍ പഠിപ്പു നിര്‍ത്തിയതാണ്. പ്രതിയെ കോടതിയില്‍ ഹാജരാക്കി. ഒബ്‌സേര്‍വേഷന്‍ ഹോമിലേക്ക് മാറ്റി.












Click it and Unblock the Notifications