ബെംഗളൂരു: 50 വയസ്സുള്ള വീട്ടുജോലിക്കാരിയെ കൂട്ടബലാത്സംഗം ചെയ്തു
ബെംഗളൂരു: ബെംഗളൂരു സിറ്റിയില്‍ പീഡന കഥകള്‍ ആവര്‍ത്തിക്കുകയാണ്. ഭൂട്ടാന്‍ സ്വദേശിനിയായ ബ്യൂട്ടിഷന്‍ പെണ്‍കുട്ടി ഇലക്ട്രോണിക് സിറ്റിയിലെ അപാര്‍ട്ട്‌മെന്റില്‍ വെച്ച് കൂട്ടബലാത്സംഗത്തിന് ഇരയായതിന് തൊട്ടുപിന്നാലെയാണ് 50 വയസ്സുള്ള വീട്ടുവേലക്കാരിയെ 2 പേര്‍ ചേര്‍ന്ന് ബലാത്സംഗം ചെയ്തത്.
ചിക്കക്കമന്‍ഹള്ളി സ്വദേശിനിയായ സ്ത്രീയെ മദ്യപിച്ച് എത്തിയ രണ്ട് യുവാക്കള്‍ ചേര്‍ന്ന് കെട്ടിയിട്ട് പീഡിപ്പിക്കുകയായിരുന്നു. വെള്ളിയാഴ്ച വൈകീട്ട് വീട്ടുജോലിയ്ക്ക് എത്തിയതാണ് ഇവര്‍. സംഭവത്തില്‍ സതീഷ് എന്നയാളെ തിരിച്ചറിഞ്ഞിട്ടുണ്ട്. സതീഷും സുഹൃത്തും ചേര്‍ന്ന് ഇവരെ ആളൊഴിഞ്ഞ സ്ഥലത്തേക്ക് കൊണ്ടുപോയാണ് പീഡിപ്പിച്ചത്.

വെള്ളിയാഴ്ച രാത്രി വീട്ടില്‍ വൈകി എത്തിയ സ്ത്രീ ഭര്‍ത്താവിനോട് സംഭവിച്ച കാര്യങ്ങള്‍ തുറന്ന് പറഞ്ഞതിന് ശേഷമാണ് യുവാക്കള്‍ക്കെതിരെ പരാതി രജിസ്റ്റര്‍ ചെയ്തത്. സംഭവത്തില്‍ ഹുളിമാവ് പോലീസ് സതീഷിനെ അറസ്റ്റ് ചെയ്തിട്ടുണ്ട്. സതീഷിന്റെ സുഹൃത്ത് ഒളിവിലാണ്.












Click it and Unblock the Notifications