കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കോന്നിയില്‍ അമ്പതുകാരിയെ വലിച്ചിഴച്ച് കൊണ്ടുപോയി പീഡിപ്പിച്ചു... ബംഗാള്‍ സ്വദേശി പിടിയില്‍

  • By Desk
Google Oneindia Malayalam News

പത്തനംതിട്ട: കേരളത്തെ ഞെട്ടിച്ചുകൊണ്ട് മറ്റൊരു പീഡന വാര്‍ത്ത കൂടി. പത്തനംതിട്ട ജില്ലയിലെ കോന്നിയ്ക്കടുത്തുള്ള പെരിങ്ങോട്ടൂരില്‍ നിന്നാണ് ഈ ഞെട്ടിപ്പിയ്ക്കുന്ന വാര്‍ത്ത.

അമ്പത് വയസ്സ് പ്രായമുള്ള സ്ത്രീയെ അതി ക്രൂരമായി പീഡിപ്പിച്ചു. ഇവര്‍ ഇപ്പോള്‍ ഗുരതരാവസ്ഥയില്‍ പത്തംതിട്ട ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. സംഭവത്തില്‍ ഒരു പശ്ചിമ ബംഗാള്‍ സ്വദേശിയെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

Rape

ജൂണ്‍ രണ്ടിന് അര്‍ദ്ധ രാത്രിയോടെയാണ് സംഭവം. വീട്ടില്‍ ഒറ്റയ്ക്ക് താമസിയ്ക്കുകയായിരുന്ന സ്ത്രീ ആണ് പീഡനത്തിന് ഇരയായത്. ഇവരെ ആക്രമിച്ചതിന് ശേഷം വീടിന് പുറത്തുള്ള കുറ്റിക്കാട്ടിലേയ്ക്ക് വലിച്ചിഴച്ച് കൊണ്ടുപോയാണ് ബലാത്സംഗം ചെയ്തിട്ടുള്ളത്.

സ്ത്രീയുടെ നിലവിളി കേട്ടാണ് നാട്ടുകാര്‍ ഓടിയെത്തിയത്. അപ്പോഴേയ്ക്കും പ്രതി കടന്നുകളഞ്ഞിരുന്നു. സ്ത്രീയുടെ മുഖത്ത് വലിയ മുറിവേറ്റിട്ടുണ്ട്.

പശ്ചിമബംഗാള്‍ സ്വദേശിയായ ഛോട്ടുവാണ് അറസ്റ്റിലായിട്ടുള്ളത്. സ്ത്രീ നല്‍കിയ വിവരം അനുസരിച്ചാണ് അറസ്റ്റ്.

English summary
50 year old woman attacked, dragged and raped at Konni. Police arrested West Bengal native Chottu for the crime.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X