കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കേരളത്തില്‍ പീഡനപരമ്പര; ചിറയിന്‍കീഴില്‍ 68 കാരി പീഡനത്തിന് ഇരയായി

  • By ഭദ്ര
Google Oneindia Malayalam News

തിരുവനന്തപുരം: കേരളം ഇന്ന് നേരിടുന്നതില്‍ ഏറ്റവും വലിയ ദുരന്തം സ്ത്രീകള്‍ക്കെതിരെയുളള അക്രമണങ്ങളാണ്. ഒരാഴ്ചക്കിടെ കേരത്തില്‍ നിന്നും റിപ്പോര്‍ട്ട് ചെയ്തത് ക്രൂരമായ മൂന്ന് പീഡനത്തിന്റെ കഥകളാണ്. പെരുമ്പാവൂരില്‍ നിയമവിദ്യാര്‍ഥിനിയെ സ്വന്തം വീട്ടില്‍ വെച്ച് ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയതിന് പിന്നാലെയാണ് വര്‍ക്കലയില്‍ 19 കാരിയെ മൂന്ന് പേര്‍ ചേര്‍ന്ന് പീഡിപ്പിച്ചത്.

മന്ദബുദ്ധിയായ മകളെ പീഡിപ്പിച്ച് കൊലപ്പെടുത്തി,ഗര്‍ഭപാത്രം പുറത്തെടുത്തുമന്ദബുദ്ധിയായ മകളെ പീഡിപ്പിച്ച് കൊലപ്പെടുത്തി,ഗര്‍ഭപാത്രം പുറത്തെടുത്തു

പ്രായഭേദമില്ലാതെയാണ് സ്ത്രീകള്‍ പീഡനത്തിന് ഇരയാകുന്നത്. തിരുവനന്തപുരം ചിറയന്‍കീഴില്‍ ഒറ്റയ്ക്ക് താമസിച്ചിരുന്ന 68 കാരി പീഡിപ്പിക്കപ്പെട്ടത് നാട്ടുക്കാരെ വീണ്ടും ഭീതിയിലാഴ്ത്തിയിരിക്കുകയാണ്. തിങ്കളാഴ്ച രാത്രി വയോധിക താമസിച്ചിരുന്ന വീട്ടില്‍ അതിക്രമിച്ചു കയറിയ യുവാവാണ് ബലാത്സംഗം ചെയ്തത്.

0-rape-04-

വീട്ടിലെ മെയിന്‍ സ്വിച്ച് ഓഫ് ചെയ്ത് പുറക് വശത്തെ വാതില്‍ ചവിട്ട് തുറന്നാണ് ഇയാള്‍ വീട്ടില്‍ പ്രവേശിച്ചത്. ചിറയിന്‍കീഴിലെ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ് വയോധിക. ജനിച്ചു വീഴുന്ന പെണ്‍കുഞ്ഞുങ്ങള്‍ മുതല്‍ പ്രായമായ വൃദ്ധമാര്‍ വരെയാണ് ഇന്ന് കേരളത്തില്‍ പീഡനത്തിന് ഇരയാകുന്നത്.

വീടിന്റെ കുളിമുറിയില്‍ 13കാരിയെ പീഡിപ്പിക്കാന്‍ ശ്രമം, രക്ഷിച്ചത് പ്രതിയുടെ മൊബൈല്‍ ഫോണ്‍!വീടിന്റെ കുളിമുറിയില്‍ 13കാരിയെ പീഡിപ്പിക്കാന്‍ ശ്രമം, രക്ഷിച്ചത് പ്രതിയുടെ മൊബൈല്‍ ഫോണ്‍!

സൗമ്യയുടെ ദാരുണമായ മരണത്തിന് ശേഷം പീഡിപ്പിക്കപ്പെട്ട് ജീവന്‍ നഷ്ടപ്പെടുന്ന പെണ്‍കുട്ടികളുടെ എണ്ണം വര്‍ധിച്ചു വരുകയാണ്. പീഡിപ്പിക്കപ്പെട്ട് മരണത്തിന് കീഴടങ്ങുന്ന പെണ്‍കുട്ടികളുടെ വീട്ടുക്കാര്‍ക്ക് ലക്ഷങ്ങള്‍ സാമ്പത്തിക സഹായം നല്‍കുന്നതിലൂടെ സമൂഹത്തിന്റെ കണ്ണില്‍ പൊടിയിടാനെ സാധിക്കൂ...പെണ്‍കുട്ടികളുടെ മാനവും ജീവനും രക്ഷിക്കാന്‍ കഴിയില്ല.

English summary
68 years old woman molested by a unknown person
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X